തിരുവനന്തപുരം : എടപ്പാളില്‍ തീയറ്ററില്‍ ലൈംഗീക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയുടെ പേര് പരാമര്‍ശിച്ച മുഖ്യമന്ത്രിയ്ക്ക് എതിരെ ഡിജിപിക്ക് പരാതി. തിയറ്റര്‍ ഉടമയെ അറസ്റ്റു ചെയ്ത ശേഷം വിഷയം ഉന്നയിച്ച പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടി പറയവേ മുഖ്യമന്ത്രി പിണറായി വിജയന് ഇരയുടെ അമ്മയുടെ പേര് നിയമസഭയില്‍ വെളിപ്പെടുത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ധിഖ് പന്താവൂരാണ് ഡിജിപിയ്ക്ക് ഇതുസംബന്ധിച്ച പരാതി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ പേര് പരാമര്‍ശിച്ചത് പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ ഇടയാക്കുമെന്നും ഇത് പോക്സോ നിയമപ്രകാരമുള്ള കുറ്റകൃത്യമാണെന്നും പരാതിയില്‍ പറയുന്നു.

Comments