സമീപകാലത്ത് തകര്‍പ്പന്‍ കളിക്കളത്തില്‍ നിറഞ്ഞ താരമായിരുന്നു ജോസ് ബട്ലര്. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനു വേണ്ടി മിന്നുന്ന പ്രകടനമാണ് താരം കാഴ്ചവച്ചത്. തുടര്‍ച്ചയായ അഞ്ച് അര്‍ദ്ധസെഞ്ച്വറികള്‍ സ്വന്തമാക്കി ടൂര്‍ണമെന്റ് റെക്കോഡും താരം സ്വന്തമാക്കിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ താരം ഒരു വിവാദത്തില്‍ കുഴങ്ങിക്കിടക്കുകയാണ്. മത്സരത്തിന്റെ ഇടവേളയില്‍ ടെലിവിഷന്‍ ക്യാമറകള്‍ താരത്തിന്റെ ബാറ്റിലേക്ക് ഒന്നു സൂം ചെയ്തു. അപ്പോഴാണ് ബട്ലറുടെ ബാറ്റില്‍ എഴുതി വെച്ച മോശം വാക്കുകള്‍ ലോകം മുഴുവന്‍ കണ്ടത്. ഇതിനെ തുടര്‍ന്ന് ബട്ലര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.
ഐസിസിയുടെ നിയമപ്രകാരം ഇത്തരത്തിലുള്ള ഒരു വാക്കും ജഴ്സിയിലോ, ബാറ്റിലോ മറ്റോ ഉണ്ടാവാന്‍ പാടുള്ളതല്ല. അച്ചടക്ക നടപടി ഇത്തരം സാഹചര്യങ്ങള്‍ ഐസിസിക്ക് സ്വീകരിക്കാന്‍ സാധിക്കും.

എന്നാല്‍ ഇപ്പോള്‍ വിശദീകരണവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ക്രിക്കറ്റില്‍ നിന്ന് തഴയപ്പെട്ട ഒരു കാലം തനിക്കുണ്ടായിരുന്നെന്നും, ബാറ്റേന്തി കളത്തിലേക്കിറങ്ങുമ്പോള്‍ അതൊരു ഓര്‍മപ്പെടുത്തലാണെന്നും താരം പറഞ്ഞു. ആ വാക്കുകള്‍ തന്നെ കൂടുതല്‍ മികച്ച രീതിയില്‍ കളിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് ബട്ലര് പറയുന്നത്.

Comments