
കോഴിക്കോട് : നിപാ വൈറസിനെ തുടര്‍ന്നുള്ള ആശങ്കകള്‍ വടക്കന്‍ കേരളത്തിനെ വിട്ടൊഴിയുന്നു. പ്രതിരോധം ഫലം കണ്ടെന്ന ആരോഗ്യവകുപ്പ് വ്യക്തമാക്കി. അതേസമയം സാമൂഹ്യമാധ്യമങ്ങള്‍ വഴി വൈറസ് ബാധയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വ്യാജപ്രചരണം നടത്തിയവര്‍ കര്‍ശന നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 22 പേര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്.
അസുഖം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒമ്പതു പേരുടെ സാമ്പിളുകള്‍ നെഗറ്റീവാണ്. ഒമ്പതു പേര്‍ക്ക് മാത്രമായിരുന്നു വൈറസ് ബാധ കണ്ടെത്തിയത്. അതേസമയം പനി ബാധിതനായ അനേകര്‍ നിരീക്ഷണത്തിലാണ്. രോഗവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങള്‍ വഴി വ്യാജ പ്രചരണം നടത്തിയ എട്ടു പേര് കൂടി കഴിഞ്ഞ ദിവസം അറസ്റ്റിലായി. ഇതോടെ വ്യാജ പ്രചരണം നടത്തിയതിന് അറസ്റ്റിലായവരുടെ എണ്ണം 22 ആയി. അതുപോലെ തന്നെ രോഗം വന്നവരെ ഒറ്റപ്പെടുത്തിയാല്‍ കടുത്ത ശിക്ഷ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
രോഗം വന്നു മരിച്ചവരുടെ കുടുംബങ്ങളെ ഒറ്റപ്പെടുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് കോഴിക്കോട് ജില്ലാ കളക്ടറാണ് വ്യക്തമാക്കിയിട്ടുള്ളത്. അതിനിടയില്‍ മെയ് 5,14 തീയതികളില്‍ മെഡിക്കല്‍ കോളേജിലെ സ്കാനിംഗ് വാര്‍ഡിലും വെയ്്റ്റിംഗ് റൂമുകളിലുമെല്ലാം ഉണ്ടായിരുന്നവരും 18,19 തീയതി ബാലുശ്ശേരി താലൂക്കാശുപത്രിയിലും സന്ദര്‍ശനം നടത്തിയവര്‍ സ്റ്റേറ്റ് നിപാ സെല്ലുമായി ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.






