
ക്രിക്കറ്റിനപ്പുറം ക്രിക്കറ്റ- ബോളിവുഡ് ബന്ധങ്ങള്‍ എന്നും ചര്‍ച്ചയ്ക്കും ചൂടന്‍ ഗോസിപ്പുകള്‍ക്കു വഴി തുറന്നിരുന്നു. ഏറ്റവും അവസാനമായി എത്തിയ ചൂടന്‍ ഗോസിപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ആണ് നായകന് ബോളിവുഡ് താരം ഇഷ ഗുപ്തയാണ് നായിക. ബോളിവുഡ് നടി ഇഷ ഗുപ്തയുമായി ഹാര്‍ദിക് പ്രണയത്തിലാണെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
വിദേശ നടിയായ എല്ലി അവ്രവുമായും നടി ഉര്‍വശി റൗട്ടേലയേയുമായും ബന്ധപ്പെടുത്തിയും നേരത്തെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. പ്രണയത്തില്‍ വിശ്വാസ്യത വേണമെന്ന് ഹാര്‍ദികിനോട് സ്വീഡിഷ് നടിയും മോഡലുമായ എല്ലി അവ്രവ് ആവശ്യപ്പെട്ടതോടെ ഹാര്‍ദിക് ശെനസായി ഒഴിവാക്കിയെന്നാണ് പ്രചരിക്കുന്നത്.
തുടര്‍ന്ന് ഇഷ ഗുപ്തയുമായി ഒരു പാര്‍ട്ടിയില്‍ വെച്ചാണ് കണ്ടുമുട്ടിയതെന്നും പരസ്പരം നമ്പറുകള്‍ കൈമാറിയ ഇവര്‍ ഡേറ്റിങ്ങിലാണെന്നുമാണ് വാര്‍ത്തകള്‍. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് ഇരുവരും പ്രതികരിച്ചിട്ടില്ല. ഒരുമ്മിച്ചുള്ള ഡിന്നറും ലഞ്ചുമെല്ലാം രഹസ്യമായാണ്. പരസ്പരം നന്നായി അടുത്തറിയാന്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് ഇരുവരുമെന്ന് ഇഷയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അടുത്തിടെ പൂര്‍ണ നഗ്നയായി ഫോട്ടോഷൂട്ട് നടത്തി ആരാധകരെ ഞെട്ടിച്ച നടിയാണ് ഇഷ ഗുപ്ത.


