
തിരുവനന്തപുരം: കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളില്‍ യുഡിഎഫിന്അര്ഹതപ്പെട്ട ഏക സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കിയതില്‍ അതൃപ്തി പാര്‍ട്ടിക്കുള്ളില്‍ പുകയുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അനുമതിയോടെ രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയ തീരുമാനത്തിനു പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.കോണ്‍ഗ്രസിനു പുറമെ യുഡിഎഫിലേയും അതൃപ്തി മറനീക്കി പുറത്തുവന്നു.
യുഡിഎഫ് സെക്രട്ടറി ജോണ്‍ നെല്ലൂര്‍ യോഗത്തില്‍ പങ്കെടുക്കില്ല. ഉത്തരവാദിത്തം കോണ്‍ഗ്രസിന് മാത്രമാണെന്ന് എഎ അസീസ് പ്രതികരിച്ചു. അതേസമയം പരസ്യമായി എതിര്‍പ്പ് പ്രകടിപ്പ് ഷാനിമോള്‍ ഉസ്മാനും രംഗത്തെത്തി. തിരുത്തല്‍ നടപടിക്കായി ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് ഷാനിമോള്‍ ഉസ്മാന് ആവശ്യപ്പെട്ടു. തിങ്കളാഴ്ചത്തെ രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവെയ്ക്കണമെന്നും നേതാക്കളുടെ തന്നിഷ്ടം നടപ്പാക്കാന്‍ വിളിച്ച യോഗമാണിതെന്നും ഷാനിമോള്‍ ഉസ്മാന് ആക്ഷേപമുയര്‍ത്തി.
യുഡിഎഫ് അടിയന്തിര നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശം, രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്കിയ സാഹചര്യം എന്നിവ വിശദീകരിക്കാനാണ് യോഗം.






