
വാല്‍പ്പാറ: തൃശ്ശൂര്‍ വാല്‍പ്പാറ കാഞ്ചമല എസ്റ്റേറ്്റില് വീട്ടമ്മയെ പുലി കടിച്ച് കൊന്നു. ഇന്നലെ വൈകിട്ട് 6.30ഓടെ നടന്ന ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഇവര്‍ താമസിച്ചിരുന്ന ലയത്തിന് സമീപത്തുനിന്നും 50 മീറ്റര്‍ അകലെയുള്ള പൊന്തക്കാട്ടില്‍ നിന്നുമാണ് മൃതദേഹം കിട്ടിയത്.
തുണി കഴുകുന്നതിനിടെയാണ് പുലി ഇവരെ പിടിച്ചത്. വീട്ടമ്മ തിരിച്ചെത്താന്‍ വൈകിയതോടെ വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോള്‍ അലക്കു കല്ലിന് അടുത്ത് രക്തക്കറ കണ്ടത്. പിന്നീട് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൈലാസത്തിന്റെ കഴുത്തില്‍ കടിയേറ്റതിന്റെ ആഴത്തിലുള്ള മുറിവും നെഞ്ചത്തും മാറത്തും മാന്തിയ മുറിപ്പാടുമുണ്ട്. പുലി കഴുത്തില്‍ പിടിമുറുക്കിയതിനാല്‍ നിലവിളിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നുവെന്നാണ് സൂചന. കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ചാമത്തെ ആക്രമണമാണിത്.
വനം വകുപ്പിന്റെ ഭാഗത്തു നിന്നും പുലിയെപ്പിടികൂടാന് ഒരു നീക്കവുമില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രതിഷേധവുമായി നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്.






