
അവസാനം കോപ്പലാശാന് ജംഷഡ്പൂര്‍ വിട്ടു. എടികെയാണ് കോപ്പലാശാനെ ചാക്കിട്ടുപിടിച്ചിരിക്കുന്നത്. കോപ്പല്‍ എടികെയുമായി കരാറിലെത്തിയെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇരു ഭാഗത്തു നിന്നുമുള്ള ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നടന്നത്.
രണ്ടു സീസണില്‍ എടികെ കിരീടം സ്വന്തമാക്കിയിരുന്നെങ്കിലും ഈ സീസണില്‍ പരിതാപകരമായ അവസ്ഥയാണ് അവരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. റോബി കീനിനെ പോലുള്ള പേരുകേട്ട താരങ്ങളും ടെഡി ഷെറിങ്ങ്ഹാമിനെ പോലുള്ള പരിശീലകന് ഉണ്ടായിട്ടും ഈ സീസണില്‍ നോട്ടങ്ങളൊന്നും തന്നെ കൈവരിക്കാന്‍ ടീമിനായില്ല.
പതിനെട്ടു മത്സരങ്ങില്‍ നിന്നും പതിനാറു പോയിന്റുമായി ഈ സീസണില്‍ ഒന്‍പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കേരള ബ്ലാസ്റ്റേഴ്സിനൊപ്പമായിരുന്നു കോപ്പലാശാന് ആദ്യ സീസണ്. ആ സീസണില്‍ തന്നെ ടീമിനെ ഫൈനലില്‍ എത്തിച്ചെങ്കിലും കലാശപ്പോരാട്ടത്തില്‍ എടികെയോട് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുകയായിരുന്നു.
Welcome, Stephen Coppell to the #ATK team! #AamarBukeyATK pic.twitter.com/2zBve7qszV
— ATK (@WorldATK) June 18, 2018



