
മോസ്കോ: വിരമിക്കല്‍ വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി. രാജ്യത്തിന് വേണ്ടി ലോകകപ്പ് ഉയര്‍ത്താതെ താന്‍ വിരമിക്കില്ലെന്നാണ് മെസ്സി പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം നടന്ന താരത്തിന്റെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യന്‍ ലോകകപ്പില്‍ പെനാല്‍റ്റി പാഴാക്കിയതിലും ടീമിന്റെ മോശം പ്രകടനത്തിലും ഏറെ പഴി കേള്‍ക്കേണ്ടി വന്നു താരത്തിന്.
ലോകകപ്പ് വിജയമാണ് ഓരോ അര്‍ജന്റീനക്കാരന്റെയും സ്വപനം. തന്റെ ഏറ്റവും വലിയ സ്വപനവും ഇതു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അത് കൈവിടാന്‍ താനൊരുക്കമല്ലെന്നും ലോകകപ്പ് സ്വന്തമാക്കിയ ശേഷം മാത്രമേ വിരമിക്കല്‍ കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുള്ളുവെന്നും താരം വ്യക്തമാക്കി.





