മുംബൈ: രാജ്യത്തെ തിരക്കേറിയ മെട്രോ നഗരത്തിന്റെ മുകളിലൂടെ പറന്നുയര്‍ന്ന ചെറുവിമാനം നിയന്ത്രണം വിട്ട് പറന്നപ്പോഴും ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത് കര്‍മ്മ നിരതയായ വനിതാ പൈലറ്റിന്റെ മനസാന്നിദ്ധ്യം. മുന്‍ വ്യോമയാനമന്ത്രി പ്രഫൂല്‍ പട്ടേല്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ട്വിറ്ററില്‍ പോസ്റ്റ് ഇട്ടതോടെയാണ് തലനാരിഴയ്ക്ക് ഒഴിവായ വന്‍ദുരന്തത്തെക്കുറിച്ച് പുറംലോകം അറിയുന്നത്. വനിതാ പൈലറ്റ് മരിയ സുബേരിക്ക് സല്യൂട്ട് അര്‍പ്പിച്ചാണ് തന്റെ ട്വിറ്റ് അദ്ദേഹം അവസാനിപ്പിക്കുന്നത്.
തകരുന്ന വിമാനത്തിനൊപ്പം തന്റെ ആയുസും ഒടുങ്ങുകയാണെന്നു തിരിച്ചറിഞ്ഞിട്ടും കഴിയുന്നതും ആള്‍നാശം ഒഴിവാക്കാനായിരുന്നു അവരുടെ ഉദ്യമം. മുംബൈ നഗരത്തിന്റെ തിരക്കേറിയ ഭാഗത്തേക്ക് വിമാനം പതിച്ചിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന വിനാശം ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. മരണമുഖത്തും ഇതു തിരിച്ചറിഞ്ഞ മരിയ ആത്മസംയമനം പുലര്‍ത്തി ആള്‍ത്താമസവും കെട്ടിടങ്ങളും കുറഞ്ഞ മേഖലയിലേക്കു വിമാനത്തിന്റെ ഗതി തിരിച്ചുവിട്ടതായാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് 12 സീറ്റുകളുള്ള ചെറുവിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ രണ്ട് പൈലറ്റുമാരും രണ്ട് എയര്‍ക്രാഫ്റ്റ് എന്‍ജിനീയര്‍മാരും ഒരു കാല്‍നടയാത്രക്കാരനും ഉള്‍പ്പടെ അഞ്ചുപേരാണ് മരിച്ചത്.

Comments