
ബാലി : മൗണ്ട് അഗുംഗ് അഗ്നിപര്‍വതം പൊട്ടിയതിനെ തുടര്‍ന്ന് ബാല അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. പൊട്ടിത്തെറിക്ക് പിന്നാലെ വിമാനത്താവളം പുകയും ചാരവും കൊണ്ട് മൂടി. ഇതിനു പിന്നാലെ വിമാനത്താവളം അടച്ചു.
അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന വിമാനത്താവളം അടച്ചതോടെ വിനോദസഞ്ചാര കേന്ദ്രമായ ബാലിയില്‍ എത്തിയിരുന്ന വിദേശികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. 450 വിമാന സര്‍വീസുകള്‍ റദ്ദുചെയ്തുവെന്നും ഇത് 75,000 ല്‍ ഏറെ യാത്രക്കാരെ ബാധിച്ചേക്കുമെന്നുമാണ് ദേശീയ ദുരന്തനിവാരസ ഏജന്‍സിയുടെ വിലയിരുത്തല്‍.
അഗ്നിപര്‍വത പുക വിമാനയാത്രയ്ക്ക് വന്‍ ഭീഷണിയാണ്. എന്‍ജിനുകളില്‍ നിന്നു തീ ഉയരാന്‍ ഈ പുക കാരണമാകുമെന്നതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. കിഴക്കന്‍ ജാവയിലെ രണ്ട് ചെറിയ വിമാനത്താവളങ്ങളുംെ അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്.






