
ശ്രീനഗര്‍: കനത്ത മഴയെത്തുടര്‍ന്ന് നിര്‍ത്തിവച്ച അമര്‍നാഥ് തീര്‍ത്ഥയാത്ര മഴ അവസാനിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ച പുനരാരംഭിച്ചു. ഇതോടെ 6,877 തീര്ദ്ധാടകരുമായി നാലാമത്തെ ബാച്ച് ജമ്മു ബേസ് ക്യാംപില്‍ നിന്നും പുറപ്പെട്ടു.
ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് പച്ചക്കൊടി വീശിയതോടെ ഭഗവതി നഗറില്‍ നിന്ന് രണ്ട് സംഘങ്ങളായാണ് അമര്‍നാഥ് യാത്ര പുനരാരംഭിച്ചത്. ബാല്താല് ഗ്രൂപ്പില്‍ 2064 പേരും, പഹല്‍ഗാം ഗ്രൂപ്പില്‍ 4087 തീര്‍ത്ഥാടകരുമാണ് ഉള്‍പ്പെടുന്നത്.
ഝലം നദിയില്‍ വെള്ളം ഉയര്‍ന്നതിനാല്‍ യാത്ര താത്കാലികമായി നിര്‍ത്തുകയായിരുന്നു. നിലവില്‍ അപകടസാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്. ആഗസ്റ്റ് 26ന് രക്ഷാബന്ധന് ഉത്സവത്തോടെയാണ് അമര്‍നാഥ് തീര്‍ത്ഥാടനത്തിന് സമാപനമാകുക. രണ്ട് ലക്ഷത്തോളം പേരാണ് തീര്‍ത്ഥയാത്രക്ക് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.






