
സമാര: ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് മുന്‍ ചാമ്പ്യന്‍ ബ്രസീല്‍ മെക്സിക്കോയ്ക്കെതിരെ സമാറ അരീനയില്‍ ഇറങ്ങി. നെയ്മറില് പ്രതീക്ഷയര്‍പ്പിച്ച് മഞ്ഞപ്പട വേഗവും താളവും കണ്ടെത്തുമ്പോള്‍ പ്രത്യാക്രമണമികവില് നിലവിലെ ചാമ്പ്യന്മാരായ ജര്‍മ്മനിയെ വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് മെക്സിക്കോ.
ആക്രമണങ്ങളില്‍ ബ്രസീല്‍ മികവു കാട്ടുമമ്പാഴും മെക്സിക്കന്‍ ഗോള്‍കീപ്പര്‍ ഒച്ചോവ രക്ഷയ്ക്കെത്തുന്ന കാഴ്ച തുടരുകയാണ്. നെയ്മറിനെ ബോക്സിനു തൊട്ടുമുമ്പില്‍ വീഴ്ത്തിയ അല്‍വാരസിന് മഞ്ഞക്കാര്‍ഡും ബ്രസീലിന് ഫ്രീകിക്കും. പിന്നാലെ ബ്രസീല്‍ താരം ഫിലിപെ ലൂയിസിന് മെക്സിക്കന്‍ താരത്തിനെതിരെ അപകടകരമായ രീതിയില്‍ ഫൗള്‍ ചെയ്തതിന് മഞ്ഞക്കാര്‍ഡ്. കളി ആദ്യ പകുതിക്കു പിരിഞ്ഞപ്പോഴും ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. ഗോള്‍രഹിതമായി രണ്ടാം പകുതി പുരോഗമിക്കുകയാണ്.
ആദ്യ ഇലവനില്‍ മാര്സലയോയെ പുറത്തിരുത്തി ഫിലിപ്പ് ലൂയിസിനെയാണ് ഇറക്കിയിരിക്കുന്നത്. ഇ ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരായാണു ബ്രസീല്‍ പ്രീ ക്വാര്‍ട്ടറിലെത്തിയത്. എഫ് ഗ്രൂപ്പിലെ റണ്ണര്‍ അപ്പായാണു മെക്സിക്കോ പ്രീ ക്വാര്‍ട്ടറില്‍ കളിക്കുന്നത്. കണക്കുകളില്‍ ബ്രസീലിനാണു മുന്‍തൂക്കം. മെക്സിക്കോയ്ക്കെതിരേ നടന്ന നാല് ലോകകപ്പ് മത്സരങ്ങളിലും അവര്‍ ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല. മറിച്ച് മെക്സിക്കന്‍ വലയിലേക്കു 11 ഗോളുകള്‍ അടിച്ചു കയറ്റി.കഴിഞ്ഞ ലോകകപ്പില്‍ ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ തളയ്ക്കാന്‍ മെക്സിക്കോയ്ക്കായി. അന്നു തകര്‍പ്പന്‍ സേവുകളുമായി തിളങ്ങിയ ഗോള്‍ കീപ്പര്‍ ഗുലിര്‍മോ ഒച്ചോവെയാണ് ഇന്നും മെക്സിക്കോയുടെ കാവല്ക്കാരന്.






