
തിരുവനന്തപുരം : പോലീസ് മേധാവി നിയമനാധികാരം കേന്ദ്രത്തിനു വിട്ട് സുപ്രീംകോടതി. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ മാര്‍ഗരേഖ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഡിജിപി നിയമനം യു.പി.എസ്.സിയ്ക്ക് വിട്ടുകൊണ്ടുള്ള സുപ്രീംകോടതി നീക്കം സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്. സുപ്രീംകോടതി ഉത്തരവു പ്രകാരം ഇനി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പോലീസ് മേധാവിമാരെ നിയമിക്കാന്‍ അധികാരം ഉണ്ടായിരിക്കുന്നതല്ല.
രാഷ്ട്രീയ താത്പര്യം നോക്കിയും താത്കാലികമായും ഡിജിപിമാരെ നിയമിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഡിജിപിമാരുടെ കാലാവധി കുറഞ്ഞത് രണ്ടു വര്‍ഷമാണ്. ഈ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം. അതോടൊപ്പം വിരമിക്കുന്നതിന് തൊട്ടു മുന്‍പ് ആരെയും ഡിജിപിയായി നിയമിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കുന്നു.
സംസ്ഥാന സര്‍ക്കാര്‍ മൂന്നു മാസം മുന്‍പ് പേരുകള്‍ യുപി.എസ്.സിയ്ക്ക് കൈമാറണം. ഡിജിപി നിയമനത്തിന് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ മാര്‍ഗരേഖ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു സുപ്രീംകോടതി നിരീക്ഷണം.






