
എട്ടു മാസമായി നടന്ന തയാറെടുപ്പുകള്‍... ലക്ഷ്യമിട്ടത് ഏഴു കോടിയുടെ കള്ളനോട്ട് നിര്‍മാണം. കോടികളുടെ സമ്പാദ്യം സ്വപ്നംകണ്ട്, ഒടുവില്‍ ജയിലിലേക്ക്...ഇടുക്കി പോലീസ് നടത്തിയ കള്ളനോട്ട് വേട്ടയില്‍ കുടുങ്ങിയ സീരിയല്‍ നടി സൂര്യ(36), മാതാവ് രമാദേവി(ഉഷ-56), സഹോദരി ശ്രുതി(29) എന്നിവര്‍ കോടികള്‍ സമ്പാദിക്കാമെന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് കള്ളനോട്ട് സംഘവുമായി ബന്ധപ്പെട്ടത്.
സീരിയല്‍ മേഖലയുമായി ബന്ധമുള്ള വയനാട് സ്വദേശി ബിജുവാണ് കള്ളനോട്ട് സംഘത്തിലെ പ്രധാനിയായ ലിയോയെ രമാദേവിക്കു പരിചയപ്പെടുത്തിയത്. തുടര്‍ന്നു കള്ളനോട്ടടി യന്ത്രവും പേപ്പറും പ്രിന്ററും വാങ്ങാന്‍ 4.36 ലക്ഷം രൂപ രമാദേവിയില്നിന്നു ലിയോ െകെപ്പറ്റി.
കള്ളനോട്ട് വിറ്റഴിച്ചു ലഭിക്കുന്ന തുകയുടെ പകുതി രമാദേവിക്കു നല്‍കാമെന്നായിരുന്നു ധാരണ. അന്നു മുതല്‍ കള്ളനോട്ടടിക്കാനുള്ള തയാറെടുപ്പുകള്‍ നടത്തിവരികയായിരുന്നു. അഞ്ചു വര്‍ഷം മുമ്പു ലിയോയുടെ െകെവശമുണ്ടായിരുന്ന കള്ളനോട്ടടി യന്ത്രം മോടി വരുത്തി സജ്ജമാക്കി.
കൂടാതെ നോട്ടുകള്‍ അച്ചടിക്കാന്‍ െഹെദരാബാദില്നിന്നു പേപ്പറും എത്തിച്ചു. അച്ചടിക്കാന്‍ മുളങ്കാട്ടെ ആഡംബര വീടു തെരഞ്ഞെടുത്തു. സീരിയല്‍ നടിയുടെ വീടായതിനാല്‍ പെട്ടെന്ന് ആരുടെയും ശ്രദ്ധ പതിയില്ലെന്ന ചിന്തയാണ് ഇവിടംവീടിന്റെ മുകളിലത്തെ നിലയില്‍ മെഷീനും പ്രിന്ററും സജ്ജമാക്കി. അണക്കരയില്‍ പിടിയിലായ ലിയോ, കൃഷ്ണകുമാര്‍, രവീന്ദ്രന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അച്ചടി.
നോട്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 45 ദിവസം വേണ്ടിവരുമെന്നു പിടിയിലായവര്‍ അന്വേഷണസംഘത്തിനു മൊഴി നല്കി. കള്ളനോട്ട് നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും സഹായിക്കന് ഏഴു പേര്‍കൂടി ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. എട്ടു മാസത്തെ തയാറെടുപ്പുകള്‍ക്കുശേഷമാണ് ഏതാനും ആഴ്ച മുമ്പ് 200 ന്റെ 1096 നോട്ടുകള്‍ ആദ്യഘട്ടമായി അച്ചടിച്ചത്. ഇതു വിതരണത്തിനായി അണക്കരയിലെത്തിച്ചപ്പോഴാണ് ലിയോ, കൃഷ്ണകുമാര്‍, രവീന്ദ്രന് എന്നിവര്‍ പിടിയിലായത്. ഇവരില്‍നിന്നു ലഭിച്ച വിവരങ്ങളാണ് സീരിയല്‍ നടിയെയും കുടുംബാംഗങ്ങളെയും പിടികൂടാന്‍ സഹായകമായത്. അഞ്ച് വര്‍ഷം മുമ്പാണ് ലിയോ കള്ളനോട്ടടി യന്ത്രം മറ്റൊരാളുടെ പക്കല്‍നിന്നു വാങ്ങിയത്.
പിന്നീടു കട്ടപ്പനയിലെത്തിച്ചു കള്ളനോട്ടടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീടു രമാദേവിയുമായി പരിചയപ്പെട്ടശേഷം ഇതേ മെഷീന് മാറ്റംവരുത്തി ഇവരുടെ വീട്ടിലെത്തിക്കുകയായിരുന്നു. കൃഷ്ണകുമാര്‍ 14 വര്‍ഷം ബി.എസ്.എഫില്‍ സേവനമനുഷ്ഠിച്ച ശേഷം 2012-ലാണ് വിരമിച്ചത്.






