ന്യുഡല്‍ഹി: രാജ്യത്ത് യുജിസി നെറ്റ്, നീറ്റ്, ജെഇഇ, സിമാറ്റ്, ജിപാറ്റ് തുടങ്ങിയ പരീക്ഷകളുടെ നടത്തിപ്പ് പുതിയ ഏജന്‍സിക്ക് നല്കാന് തീരുമാനം. ഇനി മുതല്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയായിരിക്കും ഈ പരീക്ഷകള്‍ നടത്തുകയെന്ന് മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.
നീറ്റും നെറ്റും വര്‍ഷത്തില്‍ രണ്ടു തവണ നടത്തും. ജെഇഇ ജനുവരിയിലും ഏപ്രിലിലും നടക്കും. നീറ്റ് ഫെബ്രുവരി, മേയ് മാസങ്ങളിലായിരിക്കും നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു പരീക്ഷകളും ഏതെങ്കിലും ഒന്നോ എഴുതാം. രണ്ടു പരീക്ഷകള്‍ എഴുതിയാല്‍ കൂടുതല്‍ മാര്‍ക്ക് കിട്ടിയത് പരിഗണിക്കും.
സിലബസ്, ഫീസ് എന്നിവയില്‍ മാറ്റമില്ല. തെരഞ്ഞെടുത്ത കമ്പ്യുട്ടര്‍ സെന്റുകള്‍ കഴിയായിരിക്കും പരീക്ഷ. കമ്പ്യൂട്ടര്‍ വഴി വേഗത്തില്‍ മൂല്യനിര്‍ണയം നടത്തി ഫലം പ്രസിദ്ധീകരിക്കും. പരീക്ഷകള്‍ കൂടുതല്‍ വിദ്യാര്‍ത്ഥി സൗഹൃദമാക്കുന്നതാണ് പുതിയ രീതിയെന്നും ജാവദേക്കര്‍ വ്യക്തമാക്കി. കമ്പ്യുട്ടറിലാണ് പരീക്ഷയെങ്കിലും അത് ഓണ്‍ലൈന്‍ ആവില്ലെന്നും മന്ത്രി പറഞ്ഞു.
പരീക്ഷാ നടത്തിപ്പിനായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് രൂപം നല്കാന് കേന്രദ് മന്ത്രിസഭ കഴിഞ്ഞ വര്‍ഷമാണ് തീരുമാനിച്ചത്. 45 ലക്ഷത്തോളംവിദ്യാര്ത്ഥികളാണ് പുതിയ ഏജന്‍സിക്ക് കീഴില്‍ വരിക. സിബിഎസ്ഇയും എംഐസിടിയുമാണ് ഇതുവരെ പരീക്ഷ നടത്തിയിരുന്നത്.
ഗ്രാമീണ മേഖലകളിലെ വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥ്യം ജില്ല, ഉപജില്ല തലങ്ങളിലും പരീക്ഷാകേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. കമ്പ്യുട്ടര്‍ പരീശീലനം ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാനും സംവിധാനം ഏര്‍പ്പെടുത്തും.

Comments