
മോസ്കോ: റഷ്യ ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ ഭാവി ഇന്നറിയാം. നായകന് ഹാരി കെയ്നിന്റെ നേതൃത്വത്തില്‍ ആക്രമണ ഫുട്ബോളുമായി മുന്നേറുന്ന ഇംഗ്ലണ്ടിന്റെ കടുത്ത പ്രതിരോധത്തില്‍ തളയ്ക്കാന്‍ ഒരുങ്ങുകയാണു സ്വീഡന്. ഇംഗ്ലണ്ടും സ്വീഡനും തമ്മില്‍ ഇതുവരെ 23 തവണ ഏറ്റുമുട്ടി. ഇരുടീമുകളും ഏഴു ജയം വീതം സ്വന്തമാക്കി. ഒന്‍പത് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. 1923 മേയ് 21 നു സ്റ്റോക്ക്ഹോമില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് 42 നു ജയിച്ചു. അവസാനം ഏറ്റുമുട്ടിയത് 2012 നവംബര്‍ 14 നാണ്. മത്സരത്തില്‍ സ്വീഡന് അതേ മാര്‍ജിനില്‍ ജയിച്ചതു യാദൃച്ഛികം. സൂപ്പര്‍ താരം സ്ലാട്ടന് ഇബ്രാഹിമോവിച്ച് നേടിയ തകര്‍പ്പന്‍ ഗോളിനു ഫിഫയുടെ പുഷ്കാസ് അവാര്‍ഡ് ലഭിച്ചിരുന്നു. ലോകകപ്പില്‍ ഇതുവരെ രണ്ടു വട്ടം ഏറ്റുമുട്ടി. രണ്ട് മത്സരങ്ങളും സമനിലയില്‍ അവസാനിച്ചു.
1994 ലെ യു.എസ്. ലോകകപ്പില്‍ മൂന്നാംസ്ഥാനക്കാരായതാണ് സ്വീഡിഷ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം. ഒരുവട്ടം ചാമ്പ്യനായ ഇംണ്ടിന് 1990 ലെ ഇറ്റലി ലോകകപ്പിനു ശേഷം ആദ്യമായി സെമി ഫൈനലില്‍ കളിക്കാനുള്ള അവസരമാണു മുന്നിലുള്ളത്. എമില്‍ ഫോഴ്സ്ബര്‍ഗിന്റെ ഒറ്റ ഗോളില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ തോല്‍പ്പിച്ചാണു സ്വീഡന് ക്വാര്‍ട്ടറില്‍ കടന്നത്. കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടറിലെത്തിയത്.
കടുത്ത പ്രതിരോധവും പ്രത്യാക്രമണവുമാണ് അവരുടെ മുഖമുദ്ര. ഇംണ്ടിന്റെ മുന്നേറ്റക്കാരില്നിന്നു പന്ത് തട്ടിയെടുത്തു മുന്നേറുന്ന സ്വീഡിഷ് താരങ്ങളുടെ ചിത്രമായിരിക്കും ഇന്നു കാണാന്‍ കഴിയുക. വിശ്വസ്ത പ്രതിരോധക്കാരന് മൈക്കിള്‍ ലസ്റ്റിഗ് മഞ്ഞക്കാര്‍ഡിന്റെ സസ്പെന്‍ഷനിലാണ്. ലസ്റ്റിഗിന്റെ അഭാവം സസ്പെന്‍ഷനില്‍നിന്നു തിരിച്ചെത്തുന്ന സെബാസ്റ്റിയന് ലാര്‍സന്‍ തിരുത്തുമെന്നാണു കരുതുന്നത്. പ്രതിരോധ, പ്രത്യാക്രമണ െയിം പ്ലാനില്‍ ഒരു മാറ്റവുമില്ലെന്നു യാനെ ആന്ഡേഴ്സണ് വ്യക്തമാക്കിയിട്ടുണ്ട്.
ഫിഫ റാങ്കിങ്ങില്‍ 24ാം സ്ഥാനക്കാരായ സ്വീഡന് ഇംണ്ടിനെക്കാള് 12 സ്ഥാനം പുറകിലാണ്. സ്വീഡന് റഷ്യ ലോകകപ്പിനെത്തിയത് അത്ര മികച്ച റെക്കോഡുമായല്ല. തുടര്‍ച്ചയായി ആറു കളികളില്‍ ജയമറിയാതെയാണ് ( ഗോളടിക്കാത്ത 337 മിനിട്ട്) അവര്‍ റഷ്യയിലെത്തിയത്. യോഗ്യതാ റൗണ്ടിലെ 16 കളികളിലായി 33 ഗോളുകളാണു സ്വീഡന് അടിച്ചിട്ടത്. പ്രതിരോധ താരങ്ങളായ മൈക്കിള്‍ ലസ്റ്റിഗ്, വിക്ടര്‍ ലിന്‍ഡോഫ്, ആന്ദ്രെയാസ് ഗ്രാന്ഖ്വിസ്റ്റ് എന്നിവര്‍ ചേര്‍ന്ന് 27 ഗോളുകളടിച്ചു.
ഇംണ്ട് കോച്ച് ഗാരേത് സൗത്ത്ഗേറ്റിന്റെ നയം മറ്റൊന്നാണ്. കിരീടം നേടാതെ തന്റെ ടീം 'ജയിച്ചു' എന്നു പറയില്ലെന്ന നിലപാടിലാണു സൗത്ത്ഗേറ്റ്. ക്വാര്‍ട്ടര്‍ വരെ കളിച്ചതിന്റെ ടീം മുന്നേറി എന്നു വിശേഷിപ്പിക്കാനാണ് ഇംണ്ട് കോച്ച് താല്പര്യപ്പെടുന്നത്. സ്വീഡനെതിരേ തങ്ങള്‍ ജയം ഉറപ്പാണെന്നു കാണിക്കാന്‍ അദ്ദേഹം നാലു കാരണങ്ങള്‍ നിരത്തിയിട്ടുണ്ട്.
ഒന്നാമത്തെ കാരണം സ്വീഡന്റെ 'ദൈവം' എന്നു വിശേഷിപ്പിക്കാവുന്ന സ്ലാട്ടന് ഇബ്രാഹിമോവിച്ചിന്റെ വിരമിക്കല്‍ രാജ്യത്തിനു ക്ഷീണമാണെന്നാണു സൗത്ത്ഗേറ്റിന്റെ കണ്ടെത്തല്‍. സ്വീഡനു വേണ്ടി 116 കളികളിലായി 62 ഗോളുകളാണ് ഇബ്ര അടിച്ചു കൂട്ടിയത്. 2012 ല്‍ ഇംണ്ടിനെതിരേ നടന്ന മത്സരത്തില്‍ സ്വീഡന് ജയിക്കാന്‍ കാരണം ഇബ്രയുടെ നാലു ഗോളുകളാണ്.
രണ്ടാമത്തെ കാരണം ഗോളടിക്കുന്നതില്‍ സ്വീഡന് കാണിക്കുന്ന അലംഭാവം. ലോകകപ്പിനു മുമ്പ് തുടര്‍ച്ചയായി അഞ്ചു മത്സരങ്ങളിലാണ് അവര്‍ ഗോളടിക്കാതിരുന്നത്. ലോകകപ്പിലെ അവരുടെ ജയങ്ങളിലും ഗോളടിക്കാനുള്ള അലംഭാവം കാണാം. മെക്സിക്കോയ്ക്കെതിരേ നേടിയ 30 ത്തിന്റെ ജയം മാത്രമാണ് അപവാദം. ജര്‍മനിയോട് 21 നു തോറ്റതും ഈ അലംഭാവം മൂലമാണ്. ടൂര്‍ണമെന്റിലാകെ ആറ് ഗോളാണ് സ്വീഡന്കാരടിച്ചത്. തന്റെ ശിഷ്യന്മാര് ആ സ്ഥാനത്ത് ഒന്‍പത് ഗോളടിച്ചു (കൊളംബിയയ്ക്കെതിരായ പെനാല്‍റ്റി ഷൂട്ടൗട്ട് ഒഴിവാക്കി). സ്വീഡിഷ് സ്െ്രെടക്കര്‍ ഒല ടോയ്വോനന് തൊളുസെ ക്ലബില്‍ സ്ഥാനം നിലനിര്‍ത്താന്‍ പാടുപെടുകയാണ്.
മൂന്നാമത്തെ കാരണം ലോകത്തെ ഏറ്റവും മികച്ച മത്സരക്ഷമമായ ടീമാണ് ഇംണ്ട്. അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ റഹിം സ്റ്റെര്‍ലിങ്, ഡെലെ അലി, പ്രതിരോധക്കാരായ കെയ്ല്‍ വാക്കര്‍, ജോണ്‍ സ്റ്റോണ്‍സ്, റൈറ്റ് ബാക്ക് കീരന് ട്രിപ്പിയര്‍ എന്നിവരും മത്സര പരിചയം വേണ്ടുവോളം ഉള്ളവരാണ്. സ്വീഡന് നായകന് ആന്ദ്രെയാസ് ഗ്രാന്ഖ്വിസ്റ്റ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കു പ്രീമിയര്‍ ലീഗ് പോലുള്ള ടൂര്‍ണമെന്റുകളില്‍ കളിച്ചുള്ള പരിചയമില്ല.
നാലാമത്തെ കാരണം ഇംണ്ടിന്റെ വേഗം കണക്കിലെടുത്താന് സ്വീഡന്റെ മുന്നേറ്റങ്ങള്‍ ഒച്ചിനെക്കാള്‍ പതുക്കേയാണ്. വേഗം മാത്രമല്ല, ഭാവനയില്ലാതെയുമാണ് അവര്‍ മുന്നേറുന്നത്. കൊളംബിയയ്ക്കെതിരേ കളിച്ച അതേ ശൈലി തുടര്‍ന്നാല്‍ ഇന്ന് ഷൂട്ടൗട്ട് വേണ്ടി വരില്ല. ആറു ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ് സ്കോററായ നായകന് ഹാരി കെയ്നിനെപ്പോലെ മിന്നല്‍ വേഗത്തില്‍ പായാന്‍ പറ്റിയ സ്വീഡിഷ് താരങ്ങളില്ല.






