
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചാവ്യാധികള്‍ കൂടിയെന്നും രോഗപ്രതിരോധം ശക്തമാക്കുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരന്. പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാന്‍ പ്രത്യേക ഹൈപ്പവര്കമ്മറ്റി രൂപീകരിക്കുമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിനാല്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശരിയായിട്ട് നടത്താനായില്ല. അതുകൊണ്ടു പകര്‍ച്ചവ്യാധികളുടെ എണ്ണം കൂടിയെന്നും പറഞ്ഞു.
പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാന്‍ ഹൈപ്പവര്‍ കമ്മറ്റി രൂപീകരിക്കും. ഇവര്‍ പകര്‍ച്ചപ്പനി നിയന്ത്രിക്കാനുള്ള കലണ്ടര്‍ തയ്യാറാക്കുക, ഓരോ സീസണില്‍ വരാനുള്ള പകര്‍ചവ്യാധികളെ മുന്‍കൂട്ടി കണ്ടുപിടിച്ച് പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുക, മരുന്നിന്റെ ലഭ്യതയും സംഭരണവും ഉറപ്പാക്കുക, ജാഗ്രതാസംവിധാനം ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് ഹൈപ്പവര്‍ കമ്മറ്റി ചെയ്യുക.
എസ്എസ് ലാലാണ് കമ്മറ്റിയുടെ ചെയര്മാന്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മ്മിള മേരി ജോസഫ് കോര്‍ഡിനേറ്ററുമാകും. ജില്ലാ തലത്തില്‍ ഔട്ട്ബ്രേക്കിംഗ് മോണിട്ടറിംഗ് കമ്മറ്റിയും രൂപീകരിക്കും. ഇതില്‍ ലോക്കല്‍ ബോഡി സംവിധാനത്തെയും ഉപയോഗപ്പെടുത്തും. ഡ്രൈഡേ ആചരിക്കുമെന്നും പറഞ്ഞു. ഇതുവരെ ഷിഗെല്ലയില്‍ സംസ്ഥാനത്ത് അഞ്ചു മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ മാസം 70 ഷിഗെല്ലാ കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതായും പറഞ്ഞു.
പകര്‍ച്ചപ്പനി വ്യാപനം വര്‍ദ്ധിച്ചു. കേസുകളുടെ എണ്ണം കൂടി. സംസ്ഥാനത്ത് ഒരു നിപ്പാ കേസ് മാത്രമാണ് ഉള്ളതെന്നും. 37 പേരുടെ പരിശോധനാഫലം നെഗറ്റീവാണെന്നും കെ. മുരളീധരന് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രാദേശീക ഭരണകൂടങ്ങള്‍ അടക്കം അതിന് പിന്നാലെ പോയതിനാല്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധത്തില്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും പറഞ്ഞു.






