
ലോകകപ്പില്‍ മുത്തമിടാന്‍ ഇനി ഒരു കളി കൂടി മതിയെന്നിരിക്കെ ഫ്രഞ്ച് ടീമംഗമായ കാമുകന് ആദില്‍ റാമിയുടെ കളികാണാന്‍ ഇന്നലെ റഷ്യയില്‍ എത്തിയവരില്‍ ഹോളിവുഡിലെ ചൂടന്‍ സുന്ദരി പമേലാ ആന്‍ഡേഴ്സണും. 50 കാരിയായ ബേവാച്ച് താരം ഫ്രാന്‍സിന്റെ പ്രതിരോധതാരം 32 കാരന് ആദില്‍ റാമിയുടെ കളി കാണാന്‍ ഇന്നലെ വിഐപി സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്നു. തന്നേക്കാള്‍ 18 വയസ്സ് കൂടുതലുള്ള കാമുകിയുടെ സാന്നിദ്ധ്യത്തില്‍ ബെല്‍ജിയത്തെ ഒരു ഗോളിന് വീഴ്ത്തി ഫ്രാന്‍സ് ലോകകപ്പ് ഫൈനലില്‍ കടക്കുകയും ചെയ്തിരിക്കുകയാണ്.
ഫുട്ബോളറുമായി പമേലയുടെ പ്രണയം കഴിഞ്ഞ വര്‍ഷമാണ് ഗോസിപ്പ് കോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടതെങ്കിലും പ്രതികരിക്കാതെ താരം നിശബ്ദയാകുകയായിരുന്നു. എന്നാല്‍ ഇന്നലെ ബല്‍ജിയം-ഫ്രാന്‍സ് സെമിഫൈനല്‍ മത്സരം കാണാന്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ എത്തിയതോടെ ആദിലുമായുള്ള താരത്തിന്റെ ബന്ധം ഒന്നുകൂടി വ്യക്തമായി. ഒരു സുഹൃത്തിനൊപ്പം കറുത്ത വേഷത്തിലായിരുന്നു താരം കളി കാണാനെത്തിയത്. ഹോളിവുഡ് താരം മൈക്ക് ജാഗര്‍, മക്കളായ ജെയിംസ്, ലൂക്കാസ് എന്നിവരും കളികാണാനുണ്ടായിരുന്നു.
ആദില്‍ റാമിയുമായുള്ള ലൈംഗികജീവിതത്തെക്കുറിച്ച് അടുത്തിടെയാണ് പമേലാ ആന്ഡേഴ്സണ് വെളിപ്പെടുത്തിയത്. പ്രലോഭിപ്പിക്കുന്ന തന്റെ വസ്ത്രരീതിയില്‍ അയാള്‍ അതിശയകരമായ ഫലം നല്‍കുന്നയാളാണെന്നും താന്‍ അയാളെ തീര്‍ച്ചയായും സ്നേഹിക്കുന്നെന്നുമായിരുന്നു സണ്ണിന് നല്കിയ അഭിമുഖത്തില്‍ പമേല പറഞ്ഞത്. ജീവിതം നന്നായി ആസ്വദിക്കാനുള്ളതാണ്. ഈ ലോകം ഈ രീതിയില്‍ എത്രകാലം പോകുന്നോ അതുവരെ അയാളുടെ കാര്യത്തില്‍ കഴിയുന്നിടത്തോളം കരുതല്‍ ഞാന്‍ നല്‍കുമെന്ന് അയാള്ക്കറിയാമെന്നായിരുന്നു പമേല തങ്ങളുടെ പ്രണയത്തെക്കുറിച്ച് വ്യക്തമാക്കിയത്.
തന്റെ പൂര്‍വ്വകാല ബന്ധങ്ങളെക്കുറിച്ച് താരം തന്നെ തുറന്നു പറയുന്ന പീയേഴ്സ് മോര്‍ഗാന്‍ ആങ്കറാകുന്ന ഒരു ടെലിവിഷന്‍ ഷോ താരം ചെയ്തു വരുന്നുണ്ട്്. തന്റെ ജീവിതത്തിലെ പുരുഷന്മാരെക്കുറിച്ച് പരിപാടിയില്‍ തുറന്ന് പറയുന്ന താരം 65 കാരനായ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമല് പുടിനുനോടുള്ള പ്രണയവും പറയുന്നുണ്ട്. ജൂലിയന്‍ അസാഞ്ജുമായും താരത്തിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും നല്ല സുഹൃത്തുക്കള്‍ എന്ന് മാത്രമാണ് പമേല ഷോയില്‍ പറഞ്ഞത്.






