
റാഞ്ചി: രാജ്യ തലസ്ഥാനത്തെ പതിനൊന്നു പേരുടെ കൂട്ട മരണത്തിനു പിന്നാലെ ദുരൂഹതയുയര്‍ത്തി വീണ്ടും കൂട്ട മരണം. ഒരു കുടുംബത്തിലെ ആറു പേരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ജാര്‍ഖണ്ഡിലെ ഹസരിബാഗിലാണ് വീണ്ടും കൂട്ടമരണം സംഭവിച്ചിരിക്കുന്നത്.
നരേഷ് മഹേശ്വരി ഇയാളുടെ മതാപിതാക്കള്‍ ഭാര്യ രണ്ടു മക്കള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 50 ലക്ഷത്തോളം രൂപയുടെ കടബാധ്യതയാണ് മരണകാരണമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
നരേഷ് മഹേശ്വരി വീടിന്റെ മുകളിലത്തെ നിലയില്‍ നിന്നും ചാടി മരിച്ച നിലയിലും ഭാര്യയേയും മാതാപിതാക്കളേയും ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. അതേസമയം മക്കളുടെ കഴുത്തറത്ത് നിലയിലായിരുന്നു. മക്കളെ കൊലപ്പെടുത്തിയ ശേഷമാണ് മറ്റുള്ളവര്‍ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവം കൊലപാതകമാണോയെന്ന നിലയിലും അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് വ്യക്തമാക്കി. സംഭവ സ്ഥലത്തു നിന്നു ഫോറന്‍സിക് വിദഗ്ധര്‍ വിവരങ്ങള്‍ ശേഖരിച്ചു.






