
ന്യൂഡല്‍ഹി : സ്വിസ് ബാങ്കുകളില്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ കെട്ടിക്കിടക്കുന്നത് 300 കോടിയുടെ സമ്പാദ്യം. ഇന്ത്യക്കാരുടേതെന്ന് കരുതുന്ന പണമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.
തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് സ്വിസ് ബാങ്കില്‍ അവകാശികളില്ലാത്ത സമ്പാദ്യത്തിന്റെ കണക്ക് പ്രസിദ്ധീകരിക്കുന്നത്. ആവശ്യമായ തിരിച്ചറിയല്‍ രേഖയുമായി എത്തിയാല്‍ അക്കൗണ്ട് ഉടമകള്‍ക്കോ അവകാശികള്‍ക്കോ ഈ പണം കൈമാറുമെന്നാണ് സ്വിസ് അധികൃതരുടെ നിലപാട്.
എന്നാല്‍, ഇന്ത്യക്കാരുടേതെന്ന് സംശയിക്കുന്ന അക്കൗണ്ടുകളില്‍ ആകെക്കൂടി നിക്ഷേപിച്ചിരിക്കുന്ന തുക ഏകദേശം 300 കോടിയോളം വരുമെന്നാണ് ഓംബുഡ്സ്മാന് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്. ഏറെക്കുറെ കൃത്യമായ വിവരങ്ങളുള്ള ആറ് ഇന്ത്യക്കാരുടെ അക്കൗണ്ടുകളില്‍ മൂന്നെണ്ണത്തിന്റെ വിലാസം ഇന്ത്യയിലാണ്. ഒരാള്‍ പാരീസിലും മറ്റൊരാള്‍ ലണ്ടനിലുമാണ് വിലാസം നല്‍കിയിരിക്കുന്നത്. ആറാമന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.






