സാഗ്രെബ്: പകരക്കാരനായി ഇറങ്ങാന്‍ വിസമ്മതിച്ച് ഒടുവില്‍ ടീമില്‍ നിന്ന് തന്നെ പുറത്തായ ക്രൊയേഷ്യന്‍ താരം നികോള കാലിനിച്ച് മെഡല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചു. ലോകകപ്പിലെ രണ്ടാം സ്ഥാനക്കാര്‍ക്ക് കിട്ടുന്ന വെള്ളി മെഡല്‍ തനിക്ക് വേണ്ടന്ന് കാലിനിച്ച് വ്യക്തമാക്കി. മെഡല്‍ ലഭിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഞാന്‍ റഷ്യയില്‍ കളിച്ചിട്ടില്ല. അതിനാല്‍ മെഡല്‍ നേടാനുള്ള യോഗ്യത എനിക്കില്ല-കാലിനിച്ച് വ്യക്തമാക്കി.
ക്രൊയേഷ്യയുടെ ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് പകരക്കാരനായി ഇറങ്ങാന്‍ വിസമ്മതിച്ച് കാലിനിച്ച് ടീമില്‍ നിന്ന് പുറത്ത് പോയത്. ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ക്രൊയേഷ്യയുടെ ആദ്യ മത്സരത്തില്‍ നൈജീരിയയെ നേരിടുമ്പോഴാണ് പകരം ഇറങ്ങാന്‍ കാലിച്ച് വിസമ്മതിച്ചത്. ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ പ്രതിഷേധിച്ചാണ് കാലിനിച്ച് കളിക്കാന്‍ വിസമ്മതിച്ചത്. ഇതേതുടര്‍ന്ന് മത്സരം കഴിഞ്ഞയുടന്‍ കാലിനിച്ചിനെ നാട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു.
നൈജീരിയക്കെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് കാലിനിച്ചിനോട് പകരക്കാരനായി ഇറങ്ങാന്‍ കോച്ച് ആവശ്യപ്പെട്ടത്. എന്നാല്‍ നടുവേദനയാണെന്ന കാരണം പറഞ്ഞ് കാലിച്ച് ഇറങ്ങിയില്ല. ഇതേതുടര്‍ന്ന് കാലിനിച്ചിനെ പുറത്താക്കിയത്. 30 വയസുകാരനായ കാലിനിച്ച് ഇറ്റാലിയന്‍ €ബ് എ.സി മിലാന്റെ താരമാണ്.






