
ന്യൂഡല്‍ഹി: എന്‍ഡിഎ സഖ്യത്തില്‍ നിന്നും തെറ്റിപ്പിരിഞ്ഞ തെലുങ്ക് ദേശം പാര്‍ട്ടി കേന്ദ്രസര്‍ക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയത്തില്‍ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. പ്രത്യേക പദവി ആവശ്യപ്പെട്ടാണ് ടിഡിപി എഡിഎ സഖ്യത്തില്‍ നിന്നും വിട്ടുപോയത്.
എന്നാല്‍, തെലുങ്കാനയുടെയയും ആന്ധ്രയുടെയും വികസനെത്തെ താരതമ്യം ചെയ്തും തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു പുകഴ്തിയുമാണ് പ്രധാനമന്ത്രി പ്രതിരോധം തീര്‍ത്തത്. സംസ്ഥാനത്തിന്റെ വികസനം മാത്രമാണ് രാഷ്ട്രീയ രക്ഷാസമിതി നേതാവായ കെ. ചന്ദ്രശേഖര്‍ റാവുവിന്റെതെന്നും ഭരണത്തില്‍ രാഷ്ട്രീയം കലര്ത്തുകയല്ലെന്നും വിമര്‍ശിച്ചു.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടി എതിരാളികള്‍ക്കൊപ്പം നിന്ന ചന്ദ്രബാബു നായിഡുവിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ടിആര്‍എസ് തങ്ങളുടെ പക്വത കാണിച്ചുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അവിശ്വാസപ്രമേയത്തില്‍ പിന്തുണതേടി ടിആര്‍എസ് അടക്കമുള്ള എന്‍ഡിഎയക്ക് പുറത്തുള്ള കക്ഷികളുടെ സാഹയം തേടിയിരുന്നു. ടിആര്‍എസ് എംപിമാരും വോട്ട് ചെയ്യാതിരുന്നിരുന്നു.
പ്രധാനമന്ത്രി പദവിയിലിരിക്കുന്ന ഒരാള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് മോശമാണെന്ന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു പ്രതികരിച്ചു. കൂടുതല്‍ അംഗങ്ങളുള്ളതാണ് ഇത്തരം ധാര്‍ഷ്ട്യത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ അനീതിക്കെതിരെ ചൊവ്വാഴ്ച ആന്ധ്രപ്രദേശില്‍ ബന്ദ് നടത്തുമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ്.






