ലോകം ഇന്നും ഓര്‍ക്കുന്ന വ്യക്തിത്വമാണ് ഡയാന രാജകുമാരിയുടേത്. വേര്‍പാടിനു രണ്ടു പതിറ്റാണ്ടിനുശേഷവും ഡയാനയുടെ വ്യത്യസ്ത ചിത്രങ്ങളും ഭാവങ്ങളും ലോകത്തിനു പരിചിതമാണെങ്കിലും പുതിയ ഒരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സാമൂഹികമായ അവബോധം സൃഷ്ടിക്കാനും ലോകത്തിനു തന്നെ ഭീഷണിയായ ഒരു രോഗത്തെക്കുറിച്ചുള്ള വ്യാപക തെറ്റിധാരണകള്‍ മാറ്റുക എന്ന ലക്ഷ്യത്തോടെ കോണര്‍ കോളിന്‍സ് എന്ന ചിത്രകാരനാണ് ഡയാനയുടെ പുതിയ ചിത്രം രംഗത്ത് എത്തിച്ചത്.
കോളിന്‍സിന്റെ ഡയാന ചിത്രം സൃഷ്ടിച്ചിരിക്കുന്നത് എച്ച്‌ഐവി പോസിറ്റീവ് രക്തത്താലാണ്. ചിത്രം ആകര്‍ഷകമാക്കാന്‍ ഇതിനോടൊപ്പം വൈരക്കല്‍പൊടികളും ഉപയോഗിച്ചിട്ടുണ്ട്. അദ്ദേഹം വരച്ച ചിത്രം വളരെവേഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. എച്ച്‌ഐവി പോസിറ്റീവ് രക്തം ഉപയോഗിച്ചു ചിത്രം വരച്ചതു പെട്ടെന്നൊരു തോന്നലിലൊന്നുമല്ല. ചിത്രം വൈറലായതോടെ എന്തുകൊണ്ട് താന്‍ ഇങ്ങനെയൊരു അപൂര്‍വ പ്രയത്‌നം ഏറ്റെടുത്തു എന്ന വിശദീകരണവുമയി രംഗത്തുവന്നിട്ടുണ്ട് കോളിന്‍സ്. പുതിയ ചിത്രം സംസാരവിഷയമായതിനിടെ ബിബിസി ഒരു പുതിയ വാര്‍ത്തയും പുറത്തുവിട്ടു.
1987 ല്‍ ഡയാന എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ച ഒരു രോഗിയുടെ കൈ പിടിച്ചു കുലുക്കി സൗഹൃദം പങ്കുവച്ചിരുന്നു. എച്ച്‌ഐവി ബാധിച്ച രോഗികളെക്കുറിച്ചു സമൂഹം പുലര്‍ത്തുന്ന അബദ്ധ ധാരണകള്‍ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു രാജകുമാരി രോഗിയുമായി സൗഹൃദം പങ്കുവച്ചത്. ഈ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ വേണം കോളിന്‍സിന്റെ ചിത്രം കാണാനും ആസ്വദിക്കാനും. മാരക രോഗമെന്ന പേരിലും വേഗം പകരുമെന്ന ധാരണകളിലും ലോകമെങ്ങും കഷ്ടത അനുഭവിക്കുന്ന ആയിരക്കണക്കിന് എച്ച്‌ഐവി രോഗികളുണ്ട്.

രോഗത്തെക്കുറിച്ചു വ്യക്തമായ ബോധമില്ലായ്മയും അബദ്ധധാരണകളും രോഗികളുടെ ജീവിതം കഷ്ടപ്പാടു നിറഞ്ഞതാക്കിയിരിക്കുന്നു. ഈ പ്രശ്‌നത്തിലേക്കു ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കാനാണ് കോളിന്‍സ് എച്ച്‌ഐവി രക്തം ഉപയോഗിച്ച് ഡയാനയുടെ ചിത്രം വരച്ചത്. ചിത്രം കാണുന്നവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നവരും ചിത്രത്തിന്റെ പിന്നിലുള്ള സന്ദേശം കൂടി മനസ്സിലാക്കണമെന്ന് അഭ്യര്‍ഥിക്കുന്നു കോളിന്‍സ്. എച്ച്‌ഐവിയെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ സമൂഹമനസ്സില്‍നിന്ന് ഇല്ലാതാക്കുകയാണ് എന്റെ ലക്ഷ്യമെകോളിന്‍സ് വ്യക്തമാക്കുന്നു.

Comments