
ചെന്നൈ: കാവേരി ആശുപത്രിയില്‍ തുടരുന്ന ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ ആരോഗ്യനിലയില്‍ വെളിപ്പെടുത്തലുമായി മകളും, രാജ്യസഭാ അംഗവുമായ കനിമൊഴി. ശനിയാഴ്ച രാവിലെ ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയെന്നും എന്നാല്‍ ഇപ്പോള്‍ നില മെച്ചപ്പെട്ടുവെന്നും കനിമൊഴി വ്യക്തമാക്കി. കാവേരി ആശുപത്രിക്കു മുന്നില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടാണ് കാവേരി കരുണാനിധിയുടെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമാക്കിയത്.
കരുണാനിധിയുടെ ബിപി നിലയില്‍ വെള്ളിയാഴ്ച സന്ദേഹം ഉണ്ടായിരുന്നുവെങ്കിലും നിലവില്‍ പ്രശ്നമില്ലാതെ തുടരുന്നുവെന്നും കനിമൊഴി അറിയിച്ചു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയെ ഇന്നു പുലര്‍ച്ചയോടെയാണ് അഡ്മിറ്റ് ചെയ്തത്. ഒരു മണിക്കൂറിനുള്ളില്‍ കരുണാനിധിയുടെ ആരോഗ്യനിലയെക്കുറിച്ച് മെഡിക്കല്‍ ബുള്ളറ്റിന് മെഡിക്കല്‍ സംഘം പുറത്തിറക്കിയിരുന്നു. വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘമാണ് കരുണാനിധിയെ നോക്കിവരുന്നത്. ശനിയാഴ്ച രാവിലെയോടെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ആശുപത്രിയിലെത്തി കരുണാനിധിയെ സന്ദര്‍ശിച്ചിരുന്നു. കരുണാനിധിയുടെ മകനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റുമായ എംകെ സ്റ്റാലിനുമായും ഗവര്‍ണര്‍ സംസാരിച്ചിരുന്നു. അഞ്ചു തവണ മുഖ്യമന്ത്രിയായ കരുണാനിധിയുടെ ആരോഗ്യനിലയില്‍ ആശങ്കയുമായി അലറി വിളിച്ചാണ് അനുയായികള്‍ ആശുപത്രിക്കു മുമ്പില്‍ തമ്പടിച്ചിരിക്കുന്നത്.







Comments