കൊച്ചി: രാജ്യത്തെ ടൂറിസം പദ്ധതികള്‍ക്ക് പണമല്ല തടസ്സമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കൊച്ചി വാര്‍ഫില്‍ രണ്ടാമത്തെ ക്രൂസ് ടെര്‍മിനലിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്ന അദ്ദേഹം. രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ മഹത്ത്വം മനസിലാക്കി അവ സന്ദര്‍ശിക്കാന്‍ ജനങ്ങള്‍ മുന്‍ഗണന നല്‍കണമെന്നും അദേഹം പറഞ്ഞു.
രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വേണ്ടെന്നുവെച്ച് പലര്‍ക്കും തായ്ലാന്ഡും പട്ടായയും കാണാനാണ് താല്പര്യമെന്നും അദേഹം കുറ്റപ്പെടുത്തി. കൊച്ചി പോര്‍ട് ട്രസ്റ്റിനു ഇതുവരെ 53 കോടി രൂപ വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ടൂറിസം വകുപ്പ് നലകിയിട്ടുണ്ട്. 2040 ല്‍ അഞ്ചു ദശലക്ഷം വിദേശ ക്രൂസ് ടൂറിസ്റ്റുകളെ ഇന്ത്യയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും കണ്ണന്താനം വ്യക്തമാക്കി.

Comments