
ബീജിംഗ് : ചൈനീസ് കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ രാഷ്ട്രീയ ഉപദേശകനും വെബ്ബോയില് അനേകര്‍ പിന്തുടരുന്ന ചൈനീസ് ബുദ്ധിസ്റ്റ് അസോസിയേഷന് തലവനുമായ ബുദ്ധസന്യാസിക്കെതിരേ ലൈംഗികാരോപണങ്ങളുമായി അദ്ദേഹത്തിന് കീഴിലെ മഠങ്ങളിലെ സന്യാസിനിമാര്‍. തങ്ങളെ ലൈംഗികമായി ഉപയോഗപ്പെടുത്തിയെന്നും അശ്ളീല സന്ദേശങ്ങള്‍ അയയ്ക്കുന്നതായും സന്യാസിനിമാര്‍ ആരോപിച്ചു. ചൈനീസ് സോഷ്യല്‍ മീഡിയയായ വെയ്ബോയില് ദശലക്ഷങ്ങള്‍ പിന്തുടരുന്ന ആത്മീയ ഉപദേശകന് കൂടിയാണ് ഇദ്ദേഹം.
ബീജിംഗിലെ പ്രമുഖ ബുദ്ധസന്യാസി ഷൂ ചെംഗാണ് ലൈംഗികാപവാദക്കേസില്‍ കുടുങ്ങിയത്. പ്രസിദ്ധമായ ലോംഗ് കുവാന്‍ ക്ഷേത്രത്തിലെ മഠാധിപതി കൂടിയായ ഷൂ ചെംഗ് തനിക്ക് കീഴിലെ ആറിലധികം കന്യാസ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുകയും. തനിക്ക് ലൈംഗികമായി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ ഇവരുടെ മനോനിലയെ മാറ്റിയെടുത്തെന്നുമാണ് ആരോപണം. ലൈംഗീകത ലക്ഷ്യമിട്ട് മഠത്തിലെ തനിക്ക് കീഴിലെ സന്യാസിനികളെ മോഹിപ്പിക്കാന്‍ വേണ്ടി നിരന്തരം അശ്ളീല സന്ദേശങ്ങള്‍ അയയ്ക്കുകയും മറ്റും ചെയ്തിരുന്നു.
അതേസമയം തനിക്കെതിരേയുള്ള ആരോപണങ്ങള്‍ ചൈനീസ് സന്യാസി നിഷേധിച്ചിട്ടുണ്ട്്. പ്രചരിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിക്കുന്ന കെട്ടിച്ചമച്ചതും വ്യാജവുമായ കാര്യങ്ങളാണെന്നാണ് ക്ഷേത്രവും പറയുന്നത്. ഇക്കാര്യം സര്‍ക്കാര്‍ അന്വേഷിക്കണമെന്നാണ് ലക്ഷങ്ങള്‍ പിന്തുടരുന്ന തന്റെ വെയ്ബോ അക്കൗണ്ടിലൂടെ ഷൂചെംഗ് ആവശ്യപ്പെട്ടു. അതേസമയം ലോംഗ് കുവാന്‍ ക്ഷേത്രത്തില്‍ നടന്നെന്ന് കരുതുന്ന സംഭവം ജനങ്ങള്‍ക്കും വിശ്വാസികള്‍ക്കും സര്‍ക്കാരിനും മുന്നിലെത്തിച്ചത് ഗ്ളോബല്‍ ടൈംസാണ്. ഇതേ തുടര്‍ന്ന് ഷൂ ചെംഗിനെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തശേഷം വിട്ടയച്ചു.
ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടീവ് കോണ്‍ഫറന്‍സിന്റെ 13 ാമത് ദേശീയ കമ്മറ്റിയില്‍ ഷൂ ചെംഗ് സ്റ്റാന്റിംഗ് കമ്മറ്റി അംഗമായിരുന്നു. ഇതിന് പുറമേ ചൈനാ ബുദ്ധിസ്റ്റ് അസോസിയേഷന്റെ തലവന്‍ കൂടിയാണ്. താനുമായി ലൈംഗികതയില്‍ ഏര്‍പ്പെട്ട ആറുപേരില്‍ നാലുപേരെയും ഷൂചെംഗ് ലൈംഗികതയ്ക്ക് മനപ്പൂര്‍വ്വം സമ്മതിക്കും വിധം മാനസീക പരിവര്‍ത്തനം ചെയ്യിച്ചെന്നും ആരോപണമുണ്ട്.
ലോംഗ്കുവാന് ക്ഷേത്രം തന്റെ പൗരോഹിത്യത്തിന് കീഴില്‍ വന്നപ്പോള്‍ ഷൂചെംഗ് തനിക്ക് ഗുണമുണ്ടാകുന്ന രീതിയില്‍ ബുദ്ധിസ്റ്റ് പാരമ്പര്യത്തിന്റെ നിയമസംഹിതകള്‍ തന്നെ വളച്ചൊടിച്ചെന്നും നിയമം ലംഘിക്കുന്ന തരത്തിലേക്ക് പോലും ബുദ്ധിസ്റ്റ് തത്വശാസ്ത്രങ്ങളെ വളഞ്ഞൊടിച്ചെന്നും ഹൈദിയാന് ജില്ലയില്‍ ജൂണ്‍ 29 നടന്നെന്ന് ആരോപിക്കപ്പെട്ടിരിക്കുന്ന ലൈംഗികപീഡനത്തിന് ഇരയായ സന്യാസിനികളില്‍ ഒരാള്‍ പോലീസിന് മുന്നില്‍ മൊഴി കൊടുത്തിട്ടുണ്ട്.






