ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് കോഴിക്കോട് ജില്ലാ ഭരണകൂടം നിർദേശിച്ചു. വൈത്തിരി, ലക്കിടി മേഖലകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
താമരശ്ശേരി ചുരത്തിലൂടെ അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. ഭാരവാഹനങ്ങൾക്കും വിനോദസഞ്ചാരികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു.
വെള്ളപ്പൊക്കത്തെ തുടർന്ന് പുതുപ്പാടി, ഈങ്ങാപ്പുഴ മേഖലകളിൽ വ്യാപകമായ വെള്ളക്കെട്ടും ഗതാഗത തടസ്സവും അനുഭവപ്പെടുന്നു. ഈങ്ങാപ്പുഴ ടൗണിലും പയോണയിലും വെള്ളം കയറി ജനജീവിതം പ്രതിസന്ധിയിലായി.
വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങൾ കൈതപ്പൊയിൽ–നോളജ് സിറ്റി–കോടഞ്ചേരി വഴിയും, കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് പോകുന്ന വാഹനങ്ങൾ താമരശ്ശേരി–കൂടത്തായി–മൈക്കാവ്–കോടഞ്ചേരി ബദൽപാതയിലൂടെയും സഞ്ചരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കോഴിക്കോട്, വയനാട് ജില്ലകളിൽ മഴ ശക്തമായി തുടരുകയാണ്. കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴയിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയരുകയാണ്. ചാലിപ്പുഴ കരകവിഞ്ഞതോടെ ചെമ്പുകടവിലെ പഴയ പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകി. പുഴയോരങ്ങളിൽ താമസിക്കുന്നവരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കൂരാച്ചുണ്ട്, ചക്കിട്ടപാറ, കട്ടിപ്പാറ മേഖലകളിലും കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. നഗരമേഖലകളിലെ പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

Comments