മലപ്പുറം: കൊണ്ടോട്ടി നീറാട് കൂനയില്‍ കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന തോട്ടില്‍ വീണ് നാലുവയസ്സുകാരന് മരിച്ചു. മേലേപറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുല്‍ ഹമീദിന്റെയും നദീറയുടെയും മകന് ആദം ഐമനാണ് മരിച്ചത്.
ഇന്ന് രാവിലെ 10 മണിയോടെയാണ് കുട്ടിയെ തോട്ടില്‍ കണ്ടെത്തിയത്. കാല്‍വഴുതി തോട്ടില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മുതുവല്ലൂര്‍ സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിയായിരുന്നു ആദം ഐമന്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Comments