തിരുവനന്തപുരം: തമിഴ്നാട്ടിലെ മാര്‍ത്താണ്ഡത്ത് ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കാഞ്ഞിരംകുളം സ്വദേശി ശ്രീകുമാറും കാട്ടാക്കട സ്വദേശി സജികുമാറുമാണ് മരിച്ചത്.
ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ അമിതവേഗത്തില്‍ എത്തിയ ടെമ്പോ വാന്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാനിന് അടിയില്‍പ്പെട്ട ഇരുവരെയും കുഴിത്തുറ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശ്രീകുമാര്‍ സംഭവസ്ഥലത്തുവെച്ചും സജികുമാര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരിച്ചു. സംഭവത്തില്‍ കളിയിക്കാവിള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, തൃശ്ശൂര്‍ ജില്ലയിലെ ഒല്ലൂരിലും വടക്കാഞ്ചേരിയിലുമായി ഉണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്ന് പേര് കൂടി മരിച്ചു. ഒല്ലൂരില്‍ ഓട്ടോറിക്ഷയ്ക്ക് പിന്നില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് എതിരെ വന്ന ടൂറിസ്റ്റ് ബസില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ ഡാനിയും യാത്രക്കാരനായ മെജോറിനും മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. കനത്ത മഴയെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറിയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
വടക്കാഞ്ചേരിയില്‍ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം നടന്ന മറ്റൊരു അപകടത്തില്‍ ലോറിയുടെ അടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രികയായ യുവതി മരിച്ചു. യുവതിയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Comments