
മുബൈ: കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച സ്ട്രൈക്കര്‍ ആയിരുന്ന ഇയാന്‍ എഡ്വേഡ് ഹ്യൂം ഐഎസ്എല്‍ അഞ്ചാം സീസണില്‍ പൂനെ സിറ്റി എഫ്സിയില്‍ കളിക്കും. പൂനെ ടീം മാനേജ്മെന്റ് ട്വിറ്ററിലൂടെയാണ് ഹ്യൂമിനെ
ടീമിലെടുത്ത വിവരം പുറത്തുവിട്ടത്. ഒരു വര്‍ഷത്തേക്കാണ് കരാറെങ്കിലും ആവശ്യമെങ്കില്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടാനുള്ള വ്യവസ്ഥകള്‍ കരാറിലുണ്ടെന്നാണ് വിവരം.
ഇയാന്‍ ഹ്യൂം ഐഎസ്എല്ലില്‍ കളിക്കുന്ന മൂന്നാമത്തെ ടീമാകും എഫ്സി പൂനെ സിറ്റി. കേരള ബ്ലാസ്റ്റേഴ്സിലൂടെ ഐഎസ്എല്ലില്‍ എത്തിയ ഹ്യൂം പിന്നീട് അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയിലേയ്ക്ക് മാറുകയായിരുന്നു. പിന്നീട് കേരള ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിയെത്തിയെങ്കിലും പുതിയ സീസണില്‍ ഹ്യൂമിനെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നിലനിര്‍ത്തിയില്ല. കാനഡ സ്വദേശിയായ ഹ്യൂം ഐഎസ്എല്ലിലെ 59 മല്‍സരങ്ങളില്‍ നിന്ന് 28 ഗോളുകളാണ് ഇതുവരെ നേടിയിരിക്കുന്നത്.






