
ഒരു നോക്ക് കാണണമെന്നുണ്ട്, പക്ഷെ എങ്ങനെ അവളെ കാണുന്ന അവസ്ഥ തരണം ചെയ്യണമെന്നറിയില്ല. തന്റെ പ്രിയ സുഹൃത്ത് നഷ്ടടപ്പെട്ടു എന്ന് സന്നിധാനന്ദന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. മഞ്ജുഷ മോഹനെക്കുറിച്ച് സന്നിധാനന്ദന് പറയുന്നു...
കലയെ ജീവനു തുല്യം സ്നേഹിച്ചവളാണ് മഞ്ജു. നര്‍ത്തകിയായും ഗായികയായും അറിയപ്പെടുന്ന ചുരുക്കം ചില വ്യക്തിത്വങ്ങളിലൊന്ന്. സ്റ്റാര്‍ സിംഗര്‍ റിയാലിറ്റിഷോയില്‍ എന്റെ ബാച്ചിനുശേഷമാണ് മഞ്ജുഷ എത്തുന്നത്. പക്ഷെ എന്റെ ബാച്ചിലുള്ളവരെക്കാള് അടുപ്പം മഞ്ജുഷയോടായിരുന്നു. അനേകം വിദേശരാജ്യങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്.
സിനിമയെന്ന ഗ്ലാമര്‍ ലോകത്തേയ്ക്ക് മഞ്ജുവിന് താല്പര്യമില്ലായിരുന്നു. സിനിമയില്‍ നിന്നുള്ള ഒരുപാട് ഓഫറുകളെ അവള് നിരസിച്ചിരുന്നു. പാട്ടിനേക്കാളും നൃത്തത്തേക്കാളും എന്നെ ആകര്‍ഷിച്ചത് മഞ്ജുഷയുടെ പെരുമാറ്റവും കൃത്യനിഷ്ഠയുമാണ്. ബജറ്റ് കുറവുള്ള പരിപാടികള്‍ക്ക് മഞ്ജുഷയും അമ്മയും ട്രയിനിലോ ബസിലോ കൃത്യസമയത്ത് എത്തും. കാറില്ലെങ്കില്‍ വരില്ല, ഇത്ര ബജറ്റ് വേണം തുടങ്ങിയ നിബന്ധനയോ വാശിയോ ഒന്നുമില്ലായിരുന്നു. കാറൊന്നും വേണ്ട ചേട്ടാ ഞാനും അമ്മയും കൂടി എത്തിയേക്കാം എന്നേ പറയാറുള്ളു.
ജീവിച്ചു തുടങ്ങുന്നതിനു മുമ്പേ അവളെ മരണത്തിലേയ്ക്ക് പറിച്ചെടുക്കുകയായിരുന്നു. വാര്‍ധക്യസഹജമായ മരണമായിരുന്നെങ്കില്‍ സങ്കടത്തിന്റെ ആഴം കുറയുമായിരുന്നു. ആ കുഞ്ഞിന് വെറും ഒരു വയസ് പ്രായമേയുള്ളു, ഇനി അവര്‍ക്ക് ആരുണ്ട്... ഇടറിയ കണ്ഠവുമായി സന്നിധാനന്ദന് പറഞ്ഞുനിര്‍ത്തി.






