
തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ രുചിപ്പെരുമയില്‍ ഇടംനേടാന്‍ ട്രാന്‍സ്ജെന്ററുകളുടെ കാറ്ററിംഗ് യൂണിറ്റും എത്തുന്നു. ഓഗസ്റ്റ് പകുതി മുതല്‍ മണക്കാട് കാറ്ററിംഗ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കും.
നാല് പഞ്ചായത്തുകളില്‍ നിന്നുള്ള അഞ്ച് പേരടങ്ങുന്ന സംഘമാണ് യൂണിറ്റിന് പിന്നില്‍. ജില്ലാ പഞ്ചായത്തിന്റെ പിന്തുണയോടെ കുടുംബശ്രീക്കാണ് ഈ വേറിട്ട പദ്ധതിയുടെ നടത്തിപ്പ് ചുമതല. ചിറയിന്‍കീഴ് പഞ്ചായത്തില്‍ നിന്നുള്ള രജ്ഞിനി പിള്ള, അപൂര്‍വ്വ എന്നിവരും കരവാരം പഞ്ചായത്തിനെ പ്രതിനിധീകരിച്ച് മായാ ബിജുവും കിഴുവിലം പഞ്ചായത്തിലെ നിയയും കരുംകുളം പഞ്ചായത്തിലെ ആത്മയുമാണ് സംഘത്തിലുള്ളത്. യൂണിറ്റിന് ജില്ലാ പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ നല്‍കും. കൂടാതെ പാത്രങ്ങള്‍, മേശ, കസേര തുടങ്ങിയവ പഞ്ചായത്ത് വാങ്ങി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി അടുത്ത സാമ്പത്തികവര്‍ഷം അഞ്ചു ലക്ഷം രൂപ മാറ്റി വെക്കുമെന്ന് ജില്ലാ പഞ്ചായത്ത് അറിയിച്ചു.






