
സാംസങ് ഉള്‍പ്പെടെയുള്ള വമ്പന്മാരുടെ നാടായ ദക്ഷിണ കൊറിയസാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ലോകത്ത് വമ്പന്മാരായി മാറിക്കൊണ്ടിരിക്കുമ്പോള്‍ നാട്ടിലെ സ്ത്രീകളുടെ അങ്കലാപ്പും കൂടുന്നു. ടെക്നോളജി ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കെ ഒളി ക്യാമറകളെയാണ് അവര്‍ ഭയക്കുന്നത്. പാര്‍ക്കിലും, വിശ്രമമുറികളിലും , സിമ്മിംഗ് പൂളുകളിലും മറഞ്ഞിരിക്കുന്ന കാമറാ കണ്ണുകള്‍ അപകടകരമാംവിധം സ്ത്രീകളുടെ സ്വകാര്യത പകര്‍ത്തുന്നു എന്നതാണ് പ്രശ്നമായി മാറുന്നത്.
ടെക്നോളജി ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കെ സ്ത്രീകളുടെ രഹസ്യമായി ചിത്രീകരിക്കപ്പെട്ട ദൃശ്യങ്ങള്‍ രാജ്യത്തെ പോണ്‍സൈറ്റുകളില്‍ വ്യാപകമാകുന്നതോടെ ലൈംഗികതയുമായി ബന്ധപ്പെട്ട സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുകയാണ്. ഓണ്‍ലൈന്‍ പോണോഗ്രഫിയെ പ്രോല്‍സാഹിപ്പിക്കുന്ന കുപ്രസ്ദ്ധമായ സോരാനെറ്റ് എന്ന വെബ്സൈറ്റിന് മാത്രം ഇത്തരത്തില്‍ ഒരുലക്ഷം അംഗങ്ങള്‍ സ്ത്രീകളുടെ അനുവാദമില്ലാതെ ചിത്രീകരിച്ച ആയിരത്തിലധികം വീഡീയോകളാണ് ഉള്ളത്. അടങ്ങാത്ത ലൈംഗികാസക്തി, പക, കരുതികൂട്ടി വ്യക്തിഹത്യ ചെയ്യാനും അപമാനിക്കാനുമുള്ള ഉദ്ദേശം, പണം എന്നിവയാണ് വീഡിയോകല്‍ ചിത്രികരിക്കുന്നതിനുള്ള പ്രേരണയാവുന്നത് .
ദക്ഷിണകൊറിയയും രാജ്യത്തെ 90 ശതമാനം ആളുകളും സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളാണ് ഇതില്‍ 90% ആളുകളും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരും പക്ഷേ അതോടൊപ്പം രാജ്യത്തെ സ്ത്രികളുടെ പേടിസ്വപ്നമായ ഒളികാമറകളുമായി ബന്ധപ്പെട്ട്മാത്രം രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്നത് പ്രതിവര്‍ഷം 6000 കേസുകളാണ്. ഡിജിറ്റല്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ കൊറിയയുടെമാത്രം പ്രശ്നമല്ല ഇന്റര്‍നെറ്റ് സംവിധാനം അതിവേഗം വളര്ന്ന്കോണ്ടിരിക്കുന്ന സ്വീഡന്റെയും അമേരിക്കയുടെയും പ്രശ്നമാണ്
കുറ്റവാളികളെ പിടികൂടുന്നതും, ദൃശ്യങ്ങളുടെ പ്രസരണം തടയുകയെന്നതും പോലീസിനെ സംബദ്ധിച്ച് വലിയവെല്ലുവിളിയാണ് കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്ത 6465 കേസുകളില്‍ 5437 എണ്ണത്തിലും പ്രതികളെ പിടികൂടിയെങ്ങിലും 119 പേരെമാത്രമാണ് ശിക്ഷിക്കാന്‍ കഴിഞ്ഞത് നിയമവിരുദ്ധമായ ദൃശ്യങ്ങള്‍ പ്രചരിപ്പക്കുന്നതിനുള്ള ശിക്ഷ 8900 ഡോളര്‍ ആയതിനാലാണ് 10 ലക്ഷം ആളുകളും തടവുശിക്ഷയില്‍നിന്ന് രക്ഷപ്പെട്ടത്.






