
ബര്‍മ്മിങ്ങാം: കോഹ്ലി ഒറ്റയാന് പടനയിച്ച ബെര്‍മ്മിങ്ങാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിനു ഇന്ത്യയ്ക്കു മറുപടി നല്കാന് ഇറങ്ങിയ ആതിഥേയര്‍ക്കു പിഴച്ചു. ഇംഗ്ലണ്ടിന്റെ 'റൂട്ട്' ഇളക്കി അശ്വിനാണ് ഇന്ത്യയ്ക്കായി രണ്ടു വിക്കറ്റ് വീഴ്ത്തിയത്. ഇഗണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഇരുവരെയും മടക്കി ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച് രവിചന്ദ്രന്‍ അശ്വിന്. അശ്വിനു പിന്നാലെ ഇഷാന്ത് ശര്‍മ്മയും ആഞ്ഞടിച്ചതോടെ ആതിഥേയര്‍ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് എന്ന നിലയിലായിരുന്നു. എന്നാല്‍ ബാറ്റിങ് പുനരാരംഭിച്ച ആതിഥേയരുടെ ഒരു വിക്കറ്റ് കൂടെ നഷ്ടമായി. നിലവില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് എന്ന നിലയിലാണ്.
രണ്ടാം ദിനത്തില്‍ അവസാന പന്തില്‍ അലസ്റ്റയര്‍ കുക്കിനെ പുറത്താക്കി ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നേടിയതും അശ്വിനായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പതു റണ്‍സുമായി മൂന്നാം ദിനം ആരംഭിച്ച ഇംണ്ട് നിലവില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയിലാണ്. ഇംഗ്ലണ്ടിന് 118 റണ്‍സ് ലീഡുണ്ട്. കീറ്റണ്‍ ജെന്നിങ്സ്, ജോ റൂട്ട്, ഡേവിഡ് മാലന്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര് എന്നിവരെ പുറത്താക്കി ഇന്ത്യ ശക്തമായ നിലയിലാണ്. ആദില്‍ റാഷിദ്(ഏഴ്) സാം കുറാന്(13) എന്നിവരാണ് ക്രീസില്‍.
ജെന്നിങ്സ് 18 പന്തില്‍ ഒരു ബൗണ്ടറി ഉള്‍പ്പെടെ എട്ടു റണ്‍സെടുത്ത് എടുത്താണ് പുറത്തായത്. 35 പന്തില്‍ ഒരു ബൗണ്ടി സഹിതം 14 റണ്‍സെടുത്ത് ക്യാപ്റ്റന്‍ റൂട്ടിനെ പറിച്ചാണ് അശ്വിന് ആതിഥേയര്‍ക്ക് വന്‍ തിരിച്ചടി നല്‍കിയത്. നാലു വിക്കറ്റുകളാണ് ഇഷാന്ത് നേടിയത്.
നേരത്തെ ക്യാപ്റ്റന്‍ വിരാട് കോഹ്ലി(149) യുടെ സെഞ്ചുറിയുടെ ബലത്തില്‍ ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 274 റണ്‍സ് നേടിയിരുന്നു. ഇംഗ്ലണ്ട് മൈതാനത്ത് കോഹ്ലിയുടെ ആദ്യ സെഞ്ചുറിയാണ്.






