
കൊച്ചി : സോളാര്‍ കേസ് പ്രതി സരിത എസ്.നായരുടെ കത്തിനു പിന്നില്‍ കെ.ബി ഗണേശ് കുമാറാണെന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷണ് എം.എം ഹസന്. സരിതയുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയത് ഗണേശ്കുമാര്‍ തന്നെയാണ്. ഇക്കാര്യം അന്ന് പരസ്യമായി പറയാതിരുന്നത് ഉമ്മന്ചാണ്ടിതുടെ മാന്യതകൊണ്ടാണെന്നും തുറന്നു പറയാന്‍ താന്‍ അടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നതാണെന്നും എന്നാല്‍, അദ്ദേഹം അതിന് തയ്യാറായില്ലെന്നും ഹസന് പറഞ്ഞു.
യുവനേതാക്കളില്‍ പലരും സോഷ്യല്‍ മീഡിയയില്‍ മാത്രമാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. മണ്ണിലിറങ്ങി പണിയെടുത്താലേ താഴെത്തട്ടില്‍ പാര്‍ട്ടി വളരൂ എന്നും തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ ഇത്തരം പ്രവര്‍ത്തനം വേണമെന്ന് യുവനേതാക്കള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.






