
ബ്ലു വെയ്ലിനുശേഷം മാതാപിതാക്കളെ ഭീതിയിലാഴ്ത്തി മോമോ ഗെയിം. മരണത്തിലേക്കുവരെ തള്ളിയിടാന് സാധിക്കുന്ന തരത്തില് കുട്ടികളെയും കൗമാരക്കാരെയും ഒരുപോലെ സ്വാധീനിക്കാന് കഴിയുന്ന മോമോ ഗെയിമുകള് വാട്സപ്പിലൂടെയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ബ്ലൂ വെയില് ഗെയിംസ് 130 ഓളം കൗമാരക്കാരുടെ ജീവനാണ് അപഹരിച്ചത്.
അര്ജന്റിനയിലെ ബ്യൂണസൈറിസില് 12 വയസ്സുകാരി മരണപ്പെട്ട പശ്ചാത്തലത്തില് നടത്തിയ അന്യോഷണങ്ങള്ക്ക് ഒടുവിലാണ് ഇത്തരമൊരു ആപ്ലിക്കേഷനെപ്പറ്റി ശ്രദ്ധയില്പെട്ടത്. 'മോമോ ചലഞ്ച്' എന്നപേരില് വ്യാപകമായ ഗെയിം കഴിഞ്ഞയാഴ്ച മുതലാണ് ലോകത്തിലെ വിവിധ സൈബര് ഇടങ്ങളില് പ്രത്യക്ഷപ്പെടാന് തുടങ്ങിയത്. തുടര്ന്ന് മുന്നറിയിപ്പുകളുമായി വിവിധ രാജ്യങ്ങളിലെ സുരക്ഷാസേനകള് രംഗത്തുവന്നിട്ടുണ്ട്
ബ്ലൂ വെയിലിനുശേഷം ഏറ്റവും അപകടകരമായ ഗെയിം ആരംഭിക്കുന്നതുതന്നെ 'മോമോ' എന്ന ആളുമായി ബന്ധപ്പെട്ടുകൊണ്ടാണ്. തുടര്ന്ന് മോമോ തിരിച്ചയക്കുന്ന അസാധരണമായ ചിത്രങ്ങളും വീഡിയോകളും കുട്ടികളില് ആത്മഹത്യ പ്രവണതയുണ്ടാക്കുന്നു.
ജപ്പാനീസ് കലാകാരനായ മിഡോരി ഹയാഷിയുടെ പ്രശസ്തമായ ശില്പ്പത്തിന്റെ മുഖമാണ് ഗെയിമില് മോമോയുടെ മുഖമായി ഉപയോഗിച്ചിരിക്കുന്നത്.







Comments