ന്യൂഡല്‍ഹി: ഇന്ത്ര്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു ബീഫും പോര്‍ക്കും കഴിച്ചിരുന്ന ആരോപണവുമായി ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ രംഗത്ത്. അദ്ദേഹം ശരിക്കും ഒരു പണ്ഡിറ്റ് ആയിരുന്നില്ലെന്നും എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആ പട്ടം പേരിന് മുന്നില്‍ ചാര്‍ത്തി നല്കുകയാണുണ്ടായതെന്നും എംഎല്‍എ ആരോപിക്കുന്നുണ്ട്.
നേരത്തെയും വിവാദപരമായ ആരോപണങ്ങള്‍ ഉന്നയിച്ച് ശ്രദ്ധേയനായ ആളാണ് അഹൂജ. 'നെഹ്രു ഒരു പണ്ഡിറ്റ് ആയിരുന്നില്ല, ബീഫും പോര്‍ക്കും കഴിച്ചിരുന്ന ഒരാള്‍ക്ക് പണ്ഡിറ്റ് ആകുവാന്‍ സാധിക്കില്ല. കോണ്‍ഗ്രസ് ആണ് അദ്ദേഹത്തിന്റെ പേരിന് മുന്നില്‍ പണ്ഡിറ്റ് എന്ന് ചേര്‍ത്തു വിളിച്ചത്.' അഹൂജയുടെ വാക്കുകള്‍.
വെള്ളിയാഴ്ച ബിജെപി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ എത്തി തിരികെ വരുമ്പോഴാണ് വിവാദ പ്രസ്ഥാവന നടത്തിയത്. ജാതീയതയുടെ പേരുപറഞ്ഞാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അഹൂജ ആരോപിച്ചു.
ഇന്ദിരാ ഗാന്ധിക്കൊപ്പമാണ് രാഹുല്‍ ഗാന്ധി ക്ഷേത്രദര്‍ശനം തുടങ്ങിയത് എന്ന കോണ്‍ഗ്രസിന്റെ യുവമുഖമായ സച്ചിന് പൈലറ്റിന്റെ പ്രസ്ഥാവനയും ബിജെപി എംഎല്‍എ തള്ളിക്കളഞ്ഞു. ഇന്ദിരക്കൊപ്പം രാഹുല്‍ ഒരു ക്ഷേത്രത്തിലും പോയിട്ടില്ലെന്നും. താന്‍ ഈ പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാല്‍ പൊതുജീവിതം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും. അതല്ലെങ്കില്‍ സച്ചിന് പൈലറ്റ് രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതാദ്യമായല്ല അഹൂജ കോണ്‍ഗ്രസ് പാര്‍ട്ടിയേയും നെഹ്രു കുടുംബത്തേയും ആക്രമിക്കുന്നത്. ഭീകരവാദത്തെക്കാള്‍ വലിയ തെറ്റാണ് ഗോവധമെന്നും ബിജെപി എംഎല്‍എ അഹൂജ നേരത്തെ ആരോപിച്ചിരുന്നു.

Comments