ദക്ഷിണാഫിക്കന്‍ ക്രിക്കറ്റ് ഇതിഹാസം എ.ബി. ഡിവില്ലിയേഴ്സ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നതിന്റെ വ്യക്തമായ സൂചനകള്‍ പുറത്ത്. ഈ വരുന്ന ഡിസംബറില്‍ ആരംഭിക്കുന്ന യുഎഇ ടി20 ലീഗില്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്യാപ്റ്റനായ ഡിവില്ലിയേഴ്സ് ഉണ്ടാകുമെന്നാണ് സൂചനകള്‍. ടി20 ലീഗിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ഡിവില്ലിയേഴ്സ് ടീമില്‍ ഉണ്ടാകുമെന്ന സൂചനകള്‍ ആരാധകര്‍ക്ക് നല്‍കിയിരിക്കുന്നത്.
ക്രിക്കറ്റിലെ വലിയൊരു താരം നിങ്ങളുടെ അരികില്‍ ഉടന്‍ എത്തും. ഏകദിനത്തിലെ ഏറ്റവും വേഗമേറിയ 50,100, 150 റെക്കോര്‍ഡിനുടമയാണ് ഇദേഹം എന്ന തലക്കെട്ടോടെയാണ് ഡിവില്ലിയേഴ്സിനെക്കുറിച്ച് ടി20 സംഘാടകര്‍ സൂചന നല്‍കിയിരിക്കുന്നത്.

ഈ വര്‍ഷം മേയിലാണ് ഡിവില്ലിയേഴ്സ് ഒരു സൂചന പോലും നേരത്തെ നല്‍കാതെ അന്താരഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിച്ചത്. 114 ടെസ്റ്റുകളും 228 ഏകദിനങ്ങളും 78 ട്വന്റി20 മത്സരങ്ങളും രാജ്യാന്തര തലത്തില്‍ കളിച്ചിട്ടുണ്ട്. അതേസമയം ഡിവില്ലിയേഴ്സ് ഐപിഎല്ലില്‍ കളിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

Comments