
കൊല്‍ക്കത്ത: ഭാരതീയ ജനത പാര്‍ട്ടി(ബിജെപി)യെ പിന്തുണച്ചു എന്നാരോപിച്ച് അമ്മയ്ക്കും മകള്‍ക്കും ക്രൂര മര്‍ദനം. പടിഞ്ഞാറന്‍ ബംഗാളിന്റെ അസന്സോലിലാണ് സംഭവം. അമ്മയെയും മകളെയും ഒരു സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും വീട് കൊള്ളയടിക്കുകയും ചെയ്തു.
അസന്സോലിലെ റയില്പാരിലാണ് ദാരുണ സംഭവം ഉണ്ടായത്. മുത്രി സിംഗ് എന്ന സ്ത്രീയ്ക്കും ഇവരുടെ മകള്‍ക്കുമാണ് മര്‍ദ്ദനമെറ്റത്. തൃണമൂല്‍ കോണ്‍ഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടാകുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദീപക് ഗുപ്തയും 20 അനുയായികളും ചേര്‍ന്നാണ് മുത്രിയെയും മകളെയും മര്‍ദ്ദിക്കുകയും ഇവരുടെ വീട് കൊള്ളയടിക്കുകയും ചെയ്തത്. വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം മുത്രിയെയും മകളെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അമ്മയും മകളും രക്തത്തില്‍ കുളിച്ച് കിടക്കുമ്പോള്‍ ദീപക്കിന്റെ അനുയായികള്‍ ഇവരുടെ വീട് കൊള്ളയടിക്കുകയായിരുന്നു. മാത്രമല്ല് വീട്ടിലെ പല സാധനങ്ങള്‍ക്കും ഇവര്‍ കേടുപാടുകള്‍ വരുത്തിയെന്നും മുത്രി സിംഗ് പഞ്ഞു.
അക്രമി സംഘം പോയശേഷം അയല്‍ക്കാരെത്തി ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ദീപക്കിനെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ദീപക് ആരോപണങ്ങള്‍ നിഷേധിച്ചു. വസ്തു വില്‍പ്പനയിലുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിന് കാരണം ഇതിന് പിന്നില്‍ താനല്ലെന്നും. തനിക്കെതിരെ അനാവശ്യമായി ആരോപണം ഉന്നയിക്കുകയാണെന്നും ദീപക് പറഞ്ഞു.






