
ചെന്നൈ: കേരളത്തെ ദുരിതക്കയത്തിലാഴ്ത്തിയ പ്രളയക്കെടുതിയില്‍ രക്ഷാദൗത്യത്തിന് വഴികാട്ടിയായി ഇസ്രോ വിക്ഷേപിച്ച അഞ്ച് ഉപഗ്രഹങ്ങള്‍. ഓഷ്യാനോസാറ്റ്-2, റിസോഴ്സസ് സാറ്റ്-2, കാര്‍ട്ടോസാറ്റ്-2, 2 എ, ഇന്‍സാറ്റ് 3 ഡിആര്‍ എന്നീ അഞ്ചു ഉപഗ്രഹങ്ങളാണ് രക്ഷാദൗത്യത്തില്‍ കേരളത്തിന് രക്ഷാകരമൊരുക്കിയത്.
കാലാവസ്ഥാ വിവരങ്ങളും, പ്രളയ ബാധിത പ്രദേശങ്ങളുടെ തത്സമയ വിവരങ്ങളും ഇസ്രോ വിക്ഷേപിച്ച അഞ്ചു കൃത്രിമോപഗ്രഹങ്ങള്‍ വഴിയാണ് ശേഖരിച്ചത്. ഉപഗ്രഹങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നവര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്.
പ്രളയബാധിത പ്രദേശങ്ങള്‍ ക്യത്യമായി അടയാളപ്പെടുത്താന്‍ ഉപഗ്രഹ ദൃശ്യങ്ങള്‍ സഹായിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമഗതാഗതത്തിന് പുതിയ വഴികള്‍ കണ്ടെത്താനും ഇവ സഹായകരമായി. ഐഎസ്ആര്‍ഒ യുടെ ഹൈദരാബാദിലെ വിദൂര നിയന്ത്രണ കേന്ദ്രമാണ് ഉപഗ്രഹങ്ങളില്‍ നിന്നുള്ള കൃ;യാേയ വിവരങ്ങള്‍ തത്സമയം സംസ്ഥാനത്തിനും കേന്ദ്രത്തിനും കൈമാറുന്നത്.






