ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ജക്കാര്‍ത്തയില്‍ ഇന്ത്യയ്ക്കിന്ന് വെള്ളിത്തിളക്കം. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാറാണ് വെള്ളി നേടിയത്. 247. 7 പോയിന്േ്റാടെയായിരുന്നു ദീപകിന്െ്റ വെളഏ്ളിനേട്ടം. ഇതേ ഇനത്തില്‍ ഇന്ത്യന്‍ താരം രവരി കുമാര്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ചൈനയുടെ യാങ് ഹോറണിനാണ് സ്വര്‍ണ്ണം. 249.1 പോയിന്‍്റ് നേടിയ ചൈനീസ് താരം ഗെയിംസ് റെക്കോര്‍ഡ് സ്ഥാപിച്ചു. ഇതോടെ ജക്കാര്‍ത്തയില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം മൂന്നായി. ഒരു സ്വര്‍ണ്ണവും, ഒരു വെള്ളിയും ഒരു വെങ്കലമടങ്ങുന്നതാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം.
വനിതാ ബാഡ്മിന്‍്റണ്‍ ടീം ഇനത്തില്‍ പി.വി. സിന്ധു ഇന്ത്യയ്ക്കായി വിജയത്തോടെ തുടക്കമിട്ടു. ജപ്പാന് താരം അകാനെ യമാഗുച്ചിയെ 21-18, 21-19 എന്ന സ്കോറിനാണ് സിന്ധു പരാജയപ്പെടുത്തിയത്. രണ്ടാം മത്സരത്തില്‍ ആരതി സാറ-സിക്കിം റെഡ്ഡി സഖ്യം ജപ്പാന്െ്റ സയാക ഹിരോട്ട-യൂകി ഫുകുഷിമ സഖ്യത്തോടു തോറ്റതോടെ ഇരുടീമുകളും 1-1 ന് സമനിലയിലായി.
ഗെയിംസിലെ ആദ്യ ദിവസം ഷൂട്ടിങ്ങില്‍ അപൂര്‍വി- രവി കുമാര്‍ ടീമാണ് ഇന്ത്യയ്ക്കു വേണ്ടി ആദ്യ മെഡല്‍ നേടിയത്. വെങ്കലപ്രഭയോടെയായിരുന്നു തുടക്കം. ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീമിനത്തിലാണ് അപൂര്‍വി ചന്ദേലയും രവികുമാറുമടങ്ങുന്ന ടീം വെങ്കലം നേടിയത്. പിന്നാലെ ഗുസ്തിയില്‍ ഇന്ത്യയ്ക്കായി ജക്കാര്‍ത്തയില്‍ ആദ്യ സ്വര്‍ണ്ണനേട്ടം. ഗുസ്തിയില്‍ 65 കിലോഗ്രാം ഫ്രീസ്റ്റൈയിലില്‍ ബജ്രങ് പൂനിയ ആണ് ഇന്ത്യയ്ക്കായി സ്വര്‍ണ്ണമെഡല്‍ ഉയര്‍ത്തിയത്. അതേസമയം നീന്തലില്‍ മലയാളി താരം സജന് പ്രകാശ് ചരിത്രം കുറിച്ചുവെങ്കിലും ഫൈനലില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 32 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം നീന്തലില്‍ ഫൈനലില്‍ കടന്നത്. പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ ഹീറ്റ്സില്‍ മികച്ച മൂന്നാമത്തെ സമയം കുറിച്ചായിരുന്നു സജഡന്െ്റ മുന്നേറ്റം.

Comments