
തിരുവനന്തപുരം: പ്രളയകാലത്ത് നടത്തിയ വിദേശയാത്ര അനൗചിത്യമായിപോയെന്ന് ഏറ്റുപറഞ്ഞ് വനംമന്ത്രി കെ.രാജു. പ്രളയം രൂക്ഷമായിരുന്ന സമയത്ത് നാട്ടിലില്ലാതിരുന്നത് തെറ്റായിപോയി. എന്നാല്‍ രാജിവയ്ക്കേണ്ട തെറ്റൊന്നും താന്‍ ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രളയക്കെടുതിക്കിടെ കോട്ടയം ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി ജര്‍മ്മന്‍ സന്ദര്‍ശനത്തിന് പോയത് വലിയ വിവാദമായിരുന്നു. പാര്‍ട്ടി ഇടപെട്ട് മന്ത്രിയെ മടക്കിവിളിക്കുകയായിരുന്നു.
ജനങ്ങള്‍ക്കുണ്ടായ ദുഃഖത്തില്‍ അതീവ ഖേദമുണ്ട്. സര്‍ക്കാര്‍ അനുമതിയോടെയാണ് ജര്‍മ്മനിക്ക് പോയത്. ഹൃസ്വ സന്ദര്‍ശനം ആയതുകൊണ്ടാണ് വകുപ്പുകള്‍ മറ്റാര്‍ക്കും കൈമാറാതിരുന്നത്. പ്രളയക്കെടുതി അറിഞ്ഞ് ഉടന്‍തന്നെ നാട്ടിലേക്ക് മങ്ങാന്‍ തീരുമാനിച്ചുവെങ്കിലും ടിക്കറ്റ് ലഭിക്കുന്നതില്‍ വന്ന ബുദ്ധിമുട്ടാണ് മടക്കയാത്ര വൈകിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ പോയശേഷമാണ് പ്രളയം രൂക്ഷമായത്. ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍ ആശ്വാസപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുക്കാമായിരുന്നു. അത് മൂന്കൂര്ട്ടി കാണാന്‍ കഴിഞ്ഞില്ല. പ്രളയം വരുമ്പോള്‍ ഒളിച്ചോടുന്ന ആളല്ല താന്‍. ഇങ്ങനെ സംഭവിച്ചതില്‍ വലിയ ദുഃഖമുണ്ട്. രാജിയെക്കുറിച്ച് ഒരു ചര്‍ച്ചയുള്ളതായി അറിയില്ല. പാര്‍ട്ടിയില്‍ പറയേണ്ട കാര്യങ്ങള്‍ സെക്രട്ടറിയോടും മുഖ്യമന്ത്രിയോടും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.






