
ചിരഞ്ജീവി ചിത്രം സെയ് റാ നരസിംഹ റെഡ്ഡിയുടെ ടീസര്‍ പുറത്തിറങ്ങി. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതി, നയന്‍താര, തമന്ന, സുദീപ്, ജഗപതി ബാബു, ഹുമ ഖുറേഷി, രവി കൃഷ്ണന് തുടങ്ങി വലിയൊരു താരനിരയും അണിനിരക്കുന്നുണ്ട്. രണ്ടു ദിവസം കൊണ്ട് ഒരു കോടിയിലധികം പേരാണ് യൂട്യൂബിലൂടെ ടീസര്‍ കണ്ടത്.
ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ബയോപിക്കാണ് ഈ ചിത്രം. അമിതാഭ് ബച്ചന് ഒരു പ്രധാന വേഷത്തിലെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ചിരഞ്ജീവിയുടെ മകനും യുവനായകനുമായ രാം ചരണ്‍ തേജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്. രത്നവേലു ഛായാഗ്രഹണവും അമിത് ത്രിവേദി സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.






