
കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതിയായിരുന്ന സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സൗമ്യയുടെ കുറിപ്പുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. ജയിലില്‍ വെച്ച് സൗമ്യയെഴുതിയ കുറിപ്പുകളില്‍ സൗമ്യയുമായി ബന്ധമുണ്ടായിരുന്നവരുടെ വിവരങ്ങള്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കൊടുവില്‍ കത്തിലുള്ള ശ്രീയെന്ന ആളെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സൗമ്യയുടെ ആത്മഹത്യാ കുറിപ്പിലും ശ്രീയെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു.
അതുകൊണ്ടു തന്നെ ഇതാരാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസിപ്പോള്‍. താന്‍ ആരെയും കൊന്നിട്ടില്ലെന്നും, ഇത് തെളിയിക്കാന്‍ തനിക്ക് കഴിയുമെന്ന വിശ്വാസവും ഡയറിയില്‍ സൗമ്യ കുറിച്ചിട്ടുണ്ട്.
വീട്ടിലുണ്ടായ മരണങ്ങളില്‍ കുറ്റക്കാരിയാക്കി തന്നെ ഒറ്റപ്പെടുത്തിയതും, വ്യക്തിപരമായ ഏതാനും രചനകളുമാണ് കുറിപ്പിന്റെ ഉള്ളടക്കം. മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം അന്വേഷണം തുടങ്ങാനാണ് പൊലീസ് തീരുമാനം.






