ഇന്ത്യ വലിയ ഡ്രോണുകള്‍ക്ക് അനുമതി നല്കാന് ഒരുങ്ങുന്നു. വലിയ ഹെവി ഡ്യൂട്ടി ഡ്രോണുകള്‍ 2018 ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ നിയമതടസ്സങ്ങളില്ലാതെ പറത്താം എന്നാണ് സൂചന. ആമസോണ്‍ പോലുള്ള വന്‍കിട ഓണ്‍ലൈന്‍ ഷോപ്പിംഗ് സ്ഥാപനങ്ങള്‍ വിദേശ രാജ്യങ്ങളിൽ പലയിടത്തും സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ ഡ്രോണുകളാണ് ഉപയോഗിക്കുന്നത്. റിമോട്ട്ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റ് സംവിധാനം (RPAS) എന്നറിയപ്പെടുന്ന വലിയ ഡ്രോണുകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ വന്‍പ്രചാരമുണ്ട്.
പ്രതിരോധം, കൃഷി, സുരക്ഷ, കൊറിയര്‍ സേവനം തുടങ്ങിയ വിവിധ മേഖലകളില്‍ ഹെവി ഡ്യൂട്ടി ഡ്രോണുകള്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവും. നാനോ, മൈക്രോ, മിനി, മീഡിയം, ലാര്‍ജ് എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലാണ് ഡ്രോണുകള്‍ ഒരുങ്ങുന്നത്. നാനോ, മൈക്രോ ഡ്രോണുകള്‍ ഒഴികെ ബാക്കി ഡ്രോണുകള്‍ക്കെല്ലാം തിരിച്ചറിയല്‍ നമ്പര്‍ നിര്‍ബന്ധമാകും.
ഹെവി ഡ്യൂട്ടി ഡ്രോണുകള്‍ പറത്താന്‍ 18 വയസ്സു തികഞ്ഞിരിക്കണമെന്ന നിബന്ധനയും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുമെന്നാണ് റിപ്പോർട്ട് . ഹെവി ഡ്യൂട്ടി ഡ്രോണുകള്‍ക്ക് ഇന്ത്യ അനുമതി നല്കുന്നതോടുകൂടി ഡ്രോണ്‍ വിപ്ലവം ഇന്ത്യയിലും സാധ്യമാകുമെന്നാണ് വിലയിരുത്തല്‍. ഉടൻ തന്നെ ഡ്രോണ്‍ പറത്താനുള്ള ലൈസന്‍സിന് ആളുകള്‍ക്ക് അപേക്ഷിക്കാന്‍ അവസരം ഒരുങ്ങും. പത്താം ക്ലാസും ഇംഗ്ലീഷ് പരിജ്ഞാനവും ഡ്രോണ്‍ പറത്താനുള്ള യോഗ്യതയായി മാറും.

Comments