ജക്കാര്‍ത്ത: 18-ാമത് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണത്തിളക്കത്തോടെ മെഡല്‍ നേട്ടം റെക്കോര്‍ഡ് കടന്നു. ബോക്സിങ്ങ് റിങ്ങില്‍ നിന്ന് അമിത് കുമാര്‍ നേടിയ 14-ാം സ്വര്ണ്ണത്തിലൂടെയാണ് ഗെയിംസിലെ ആകെ മെഡല്‍ നേട്ടത്തില്‍ ഇന്ത്യന്‍ റെക്കോര്‍ഡ് മറികടന്നത്. അമിതിന്റെ ഇടിമുഴക്കത്തിനു പിന്നാലെ ബ്രിജ്( ചീട്ടുകളി) ടീം ഇനത്തില്‍ പുരുഷ ടീമിനും സുവര്‍ണ്ണത്തിളക്കം.
അറുപതുകാരനായ പ്രണബ് ബര്ധന്, അമ്പത്തിയാറുകാരനായ ശിഭ്നാഥ് സര്‍ക്കാര്‍ എന്നിവരാണ് ബ്രിജ് ഇനത്തില്‍ ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണം ഇന്ത്യയ്ക്ക് നേടിത്തന്നത്. ഇതോടെ 15 സ്വര്‍ണ്ണവും 17 വെള്ളിയും 29 വെങ്കലവും ഉള്‍പ്പെടെ ജക്കാര്‍ത്തയിലെ ആകെ മെഡല്‍ നേട്ടം 67 ആയി. 2010 ലെ ഗ്വാങ്ചൗ ഗെയിംസില്‍ 14 സ്വര്‍ണ്ണവും 17 വെള്ളിയും 34 വെങ്കലവും ഉള്‍പ്പെടെ നേടിയ 65 മെഡലുകളുടെ റെക്കോര്‍ഡാണ് ഇന്ത്യ മറികടന്നത്. 1951 ല്‍ ന്യൂഡല്‍ഹിയിലെ ആദ്യ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടിയ 15 സ്വര്‍ണ്ണം എന്ന റെക്കോര്‍ഡിനൊപ്പവും ഇന്ത്യ എത്തി.

പുരുഷ വിഭാഗം ലൈറ്റ് ഫൈ്ല വെയ്റ്റ് 49 കിലോ വിഭാഗത്തിലാണ് അമിത് കുമാര്‍ ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയത്. റിയോ ഒളിമ്പിക്സിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവായ ഉസ്ബെക്കിസ്ഥാന് താരം ഹസന്‍ബോയ് ദുസ്മറ്റോവിനെ 3-2 ന് ഇടിച്ചു വീഴ്ത്തിയാണ് അമിത് കുമാര്‍ സ്വര്‍ണ്ണം നേടിയത്. നേരത്തെ ഫിലിപ്പീന്‍സ് താരം പാലം കാര്‍ലോയെ തോല്‍പ്പിച്ചാണ് അമിത് ഫൈനലില്‍ എത്തിയത്. ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായാണ് ബ്രിജ് മത്സരയിനമാക്കിയത്. ഇതേ ഇനത്തില്‍ മിക്സഡ് ഡബിള്‍സില്‍ വെങ്കലവും ഇന്ത്യ നേടിയിരുന്നു.
സ്ക്വാഷില്‍ ഇന്ത്യന്‍ വനിതകള്‍ ഇന്ന് കരുത്തരായ ഹോങ്കോങ്ങിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ മലേഷ്യയെ 2-0 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ കടന്നത്.

Comments