തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം പെയ്യുന്ന കനത്തമഴയില്‍ പലയിടത്തും ദുരിതം. മൂന്ന് ജില്ലകളിലെ വിവിധ ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ വീടുകളിലും മറ്റും വെള്ളംകയറുകയും വാഹനങ്ങള്‍ ഒലിച്ചുപോയതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദുരിതപെയ്ത്തില്‍ ഇടുക്കിയിലും കോട്ടയത്തും വയനാട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി കുടയൂര്‍മലയിലും കോട്ടയം തീക്കോയിയിലും പത്തനംതിട്ട നെല്ലിക്കാപാറയിലും ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയം തീക്കോയിയില്‍ നിരവധി വീടുകള്‍ വെള്ളം കയറി. വാഹനങ്ങള്‍ ഒലിച്ചുപോയി. ഈരാറ്റുപേട്ടയും പാലായും വെള്ളത്തിലാണ്. കോട്ടയത്തെ മുണ്ടക്കയം മേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. മുണ്ടക്കയം കോസ് വേയില്‍ വെള്ളം കയറി. കൂട്ടിക്കലില്‍ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
കാഞ്ഞിരപ്പള്ളിയിലും, പാറത്തോട്ടിലും നിരവധിയിടങ്ങളില്‍ വെള്ളം കയറി. പുല്ലകയറ് കരകവിഞ്ഞതോടെയാണ് കൂട്ടിക്കല്‍ ചപ്പാത്തില്‍ വെള്ളം കയറിയത്. മണിമലയാറ് കരകവിഞ്ഞതോടെ കൂട്ടിക്കല്‍ കോസ് വേയും വെള്ളത്തിനടിയിലായി. ചെറുതോടുകളെല്ലാം നിറഞ്ഞൊഴുകുകയാണ്.
ഇടുക്കി കോലാഹലമേട്ടിലും ഏലപ്പാറയിലും വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു. രണ്ടിടങ്ങളിലുമായി രണ്ട് പേര് കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം. ഉപ്പുതറയില്‍ പൊലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞു. പൊലീസുകാര്‍ രക്ഷപ്പെട്ടു. ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ മണ്ണിടിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
വണ്ടിപ്പെരിയാറ്റില്‍ തോട് കരകവിഞ്ഞു. കെ കെ റോഡ് വെള്ളത്തിലായി. പത്തനംതിട്ടയില്‍ പമ്പ, കക്കാട് , കല്ലാര്‍ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. തണ്ണിത്തോട് ചെറു തോടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. പേട്ട ജംഗ്ഷന് സമീപം വെള്ളം കയറി. മാമുക്ക് ചെറിയ പാലത്തിന് സമീപം വെള്ളമെത്തി.
ഇട്ടിയപ്പാറയില്‍ വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറി. സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇടത്തരം ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Comments