
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയജലം ഇറങ്ങിത്തുടങ്ങിയതോടെ എലിപ്പനി വ്യാപകമാകുന്നു. എലിപ്പനി ബാധിച്ച് ഇന്ന് മാത്രം ഒന്‍പത് പേര് മരിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയുമായി മരിച്ചവരുടെ എണ്ണം 19 ആയി. ഇന്ന് മരിച്ചവരില്‍ എട്ട് പേരില്‍ മൂന്ന് പേരുടേത് എലിപ്പനി മരണം തന്നെയാണെന്ന് സ്ഥിരീകരിച്ചു. അഞ്ച് പേരുടേത് എലിപ്പനി രോഗലക്ഷണങ്ങളോടെയാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ മൂന്ന് പേര്. പാലക്കാട് മൂന്ന്. മലപ്പുറത്ത് രണ്ട് പേര്. തിരുവനന്തപുരത്ത് ഒരാള്‍ എന്നിങ്ങനെയാണ് മരണ നിരക്ക്. കോഴിക്കോട് ഡി.എം.ഒ ഓഫീസില്‍ കണ്ട്രോള് റൂം തുറന്നു. ഇനിയും മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ ആശങ്ക.
ഇന്നലെ മാത്രം 92 പേര് രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഓഗസ്റ്റ് മുതല്‍ ഈ മാസം ഒന്ന് വരെ 269 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 651 പേര് രോഗലക്ഷണങ്ങളോടെ ചികിത്സ തേടി. ശ്വാസകോശത്തെ ബാധിക്കുന്ന തരം എലിപ്പനിയാണ് സംസ്ഥാനത്ത് പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുന്നത്. കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് കൂടുതലായി എലിപ്പനി പടരുന്നത്.
ശക്തമായ പനിയും തലവേദനയുമാണ് രോഗലക്ഷണം. പ്രളയ ജലവുമായി സമ്പര്‍ക്കമുണ്ടായാല്‍ ഉടന്‍ ഡോക്സി സൈ€ിന് ഗുളിക കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എലിപ്പനി ബാധിതരെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.






