
ബിഗ് ബോസ് എന്ന ഷോയിലെ മത്സരാര്‍ത്ഥികളായ പേളി- ശ്രീനിഷ് ബന്ധം വന്‍ ചര്‍ച്ചയായി മാറുന്നതിനിടെയാണ് തന്റെ ഇഷ്ടം തുറന്നു പറഞ്ഞുകൊണ്ട് ഹിമാ രംഗത്തെത്തിയത്. ഒന്‍പത് മത്സരാര്‍ത്ഥികളുമായി പുരോഗമിക്കുന്ന ഷോയില്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ സാബു( തരികിട സാബു) വിനോടുള്ള ഇഷ്ടമാണ് ഹിമ ക്യാമറകള്‍ക്കു മുന്നില്‍ തുറന്നു പറഞ്ഞത്.
രാത്രി മാത്രം മസാജ് ചെയ്യാന്‍ വരുന്ന ഹിമയെ സാബു തിരിച്ചയച്ചതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ക്കു തുടക്കമാകുന്നത്. പിന്നാലെ തനിക്ക് സാബുവിനെ ഇഷ്ടമാണെന്ന് ഹിമ പരസ്യമായി പറയുകയായിരുന്നു. തന്റെ ഇഷ്ടം തുറന്നു പറയാന്‍ പലപ്പോഴും ശ്രമിച്ചിരുന്നെന്നും പക്ഷെ അതു കേള്‍ക്കാന്‍ അയാള്‍ തയാറായില്ലെന്നും ഹിമ പറയുന്നു. തന്നോട് ഇഷ്ടമുള്ളതുകൊണ്ടാണ് അദേഹം ദേഷ്യപ്പെടുന്നതെന്ന് തോന്നിയെന്നും ഹിമ പറഞ്ഞു. ഹിമ അലമ്പാണ് കളിക്കുന്നതെന്നും ബിഗ് ബോസ് ഉപദേശിക്കണമെന്നും സാബു പറഞ്ഞു. താനിവിടുന്ന് പോകുമ്പോള്‍ ഒരടി അടിച്ചിട്ടെ പോകുകയുള്ളുവെന്ന ഹിമയുടെ വാക്കുകള്‍ സാബുവിനെ രോഷാകുലനാക്കി. തുടര്‍ന്ന് സാബു പൊട്ടിത്തെറിക്കുകയായിരുന്നു. അതിനിടെ രണ്ടു മക്കളുടെ പിതാവായ സാബുവിനോടുള്ളത് അനാശാസ്യ പ്രേമമാണെന്ന വാദവുമായി സുരേഷും രംഗത്തെത്തി. പിന്നാലെ അര്‍ച്ചന ഇടപെട്ട് പ്രശ്നം തീര്‍ക്കുകയായിരുന്നു.






