
കേരള ബ്ലാസ്റ്റേഴ്സിനെ മലയാളികള്‍ നെഞ്ചേറ്റിയതിലധികം ആരാധകരുടെ ഹൃദയത്തിലിടം നേടിയ താരമാണ് ഇയാന്‍ ഹ്യൂം ..എന്ന ഹ്യൂമേട്ടന്. അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ഹ്യൂം പൂനെ സിറ്റിയിലേക്ക് ചേക്കേറിയിരുന്നു. ഒടുവില്‍ ഐഎസ്എല്‍ €ബ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റില്‍ നിന്ന് നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് എത്തിയിരിക്കുകയാണ് ഹ്യൂം.
കഴിഞ്ഞ സീസണില്‍ പരിക്കിനുശേഷം ടീം മാനേജ്മെന്റും മെഡിക്കല്‍ സംഘവുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നു. വളരെ പോസിറ്റിവായ പ്രതികരണങ്ങളാണ് അന്ന് ചര്‍ച്ചയിലുണ്ടായത്. എന്നാല്‍ നാട്ടിലേക്ക് മടങ്ങിയശേഷം മാനേജ്മെന്റിന്റെ പ്രതികരണം നിരാശപ്പെടുത്തിയെന്നും അതിനാലാണ് താന്‍ പൂനെ സിറ്റിയിലേക്ക് പോയതെന്നും ഹ്യൂം വെളിപ്പെടുത്തി. ബ്ലാസ്റ്റേഴ്സില്‍ നിന്ന് ഇത്തരം മോശം അനുഭവം തനിക്ക് രണ്ടുതവണ നേരിട്ടു എന്നതാണ് കൂടുതല്‍ വേദനിപ്പിക്കുന്നതെന്നും ഹ്യൂം പറയുന്നു.
അതേസമയം കേരളത്തെ തനിക്ക് വളരെയേറെ ഇഷ്മാണ്. ഈ ദുരനുഭവം കൊണ്ട് ആ നാടിനോടും നാട്ടുകാരോടുമുള്ള ഇഷ്ടം ഒട്ടും കുറയ്ക്കില്ലെന്നും വികാരഭരിതനായി ഹ്യൂം പറഞ്ഞു. മൂന്നു വര്‍ഷത്തെ കരാറിനായി പൂനെ നിരന്തരം ചര്‍ച്ചയിലായിരുന്നുവെന്നും ഹ്യൂം കൂട്ടിച്ചേര്‍ത്തു.






